മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) 2015 ലെ തിരുവോണാഘോഷത്തിനു കേരളത്തിൽ നിന്നുള്ള സിനിമാല ഐഡിയ സ്റ്റാർ സിങ്ങർ ടീം അതിഥികൾ ആയി എത്തുന്നു. മൂന്നു മണിക്കൂർ നീളുന്ന ഹാസ്യ, സംഗീത, നൃത്ത  വിരുന്നാണ് മെൽബൺ മലയാളികൾക്കായി സിനിമാല സ്റ്റാർ സിങ്ങർ ടീം അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് 16 ഞായർ രാവിലെ പത്തു മുതൽ വൈകിട്ട് ആറു മണി വരെ സ്പ്രിംങ് വെയിൽ  ടൗൺ ഹാളിൽ (397 Springvale Road, Springvale VIC) വച്ചാണ് MAV 'ഓണം പൊന്നോണം 2015.  39 വർഷം പിന്നിടുന്ന മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നാൽപ്പതാം വാർഷീക ആഘോഷങ്ങളുടെ തുടക്കവും, ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങളും ഓണ വേദിയിൽ നടക്കും.


സാജു കൊടിയൻ, ഹരീശ്രീ മാർട്ടിൻ, പ്രമോദ് മാള, ജയരാജ് സെഞ്ചുറി, രാജീവ് കളമശേരി, ചലച്ചിത്ര താരം തെസ്‌നി ഖാൻ, പിന്നണി ഗായിക സുമി അരവിന്ദ്, ഐഡിയ സ്റ്റാർ സിങ്ങർ ജോബി ജോൺ എന്നിവർ അടങ്ങുന്ന പതിനൊന്നു പേരുടെ ടീമാണ് മെൽബൺ മലയാളികൾക്കായി ചിരിയുടെ ഓണസദ്യ ഒരുക്കാൻ എത്തുന്നത്. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങേർസ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും, സിനിമാല ടീമിന്റെ നൃത്തങ്ങൾ എന്നിവയും ഉണ്ടായിരിക്കും. 12 മണിക്കുള്ള ഓണ സദ്യക്ക് ശേഷം രണ്ടര  മണി മുതൽ അഞ്ചര മണി വരെ ആണ് സിനിമാല ഐഡിയ സ്റ്റാർ സിങ്ങർ അവതരിപ്പിക്കുന്ന ഹാസ്യസംഗീതനൃത്ത വിരുന്ന്. ഏഷ്യാനെറ്റിലെ ആയിരം എപ്പിസോഡ് പിന്നിട്ട സിനിമാല പ്രോഗ്രാമിലൂടെ കേരള ജനതയ്ക്ക് ചിരിയിലൂടെയും ചിന്തയിലൂടെയും സുപരിചിതർ ആണ് സിനിമാല ടീം. ഡോക്ടർ രാമൻ മാരാർ ഫുട്‌ബോൾ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാന വിതരണവും, കേരള പ്രീമിയർ ലീഗ് വിജയികളെ ആദരിക്കലും ഓണ വേദിയിൽ സിനിമാല അംഗങ്ങൾ നടത്തും.

ഓണാഘോഷങ്ങളുടെ ഭാഗമായി ഓൾ ഓസ്‌ട്രേലിയ തിരുവാതിര മത്സരവും, വടംവലി മത്സരവും സംഘടിപ്പിച്ചിരിക്കുന്നു. വടം വലിക്കു 501 ഡോളറും ഒരു മുട്ടനാടും ആണ് സമ്മാനം, രണ്ടാം സമ്മാനം 251 ഡോളറും ഒരു കുല പഴവും 100 ഡോളർ ആണ് രെജിസ്‌ട്രേഷൻ ഫീസ്. രജിസ്‌ട്രേഷന് ബെന്നി കൊച്ചുമുട്ടം (0405 046 292 ), സൂരജ് സണ്ണി (0433 181 347) എന്നിവരെ ബന്ധപ്പെടുക. തിരുവാതിര മത്സരത്തിനു 251 ഡോളർ ഒന്നാം സമ്മാനവും, 101 ഡോളർ രണ്ടാം സമ്മാനവും. 50 ഡോളറാണ് രെജിസ്‌ട്രേഷൻ ഫീസ്. തിരവാതിര മത്സരങ്ങൾക്ക് രെജിസ്‌റ്റെർ ചെയ്യാൻ മദനൻ ചെല്ലപ്പൻ (0430 245 919) പ്രവീൺ (0451 702 005 ) എന്നിവരെ ബന്ധപ്പെടുക. രാവിലെ 10 മണിക്ക് വടം വലി മത്സരവും, 12 മണിക്ക് തിരുവാതിര മത്സരം, ഓണ സദ്യ എന്നിവയും, രണ്ടര മണിക്ക് സിനിമാല പ്രോഗ്രാമും നടക്കും. 

ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന സുവനീറിലേക്ക് കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ നൽകുവാൻ ആഗ്രഹിക്കുന്നവർ souvenir@mavaustralia.com.au എന്ന ഈമെയിലിലോ 0452 578 727 എന്ന നമ്പറിലോ ബന്ധപ്പെടുക. മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനും, സിനിമാല പരിപാടികൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ സുനിത സുസൻ (0422 710 415), വിനോദ് ജോസ് (0425 007 704) എന്നിവരെ ബന്ധപ്പെടുക. കൂടാതെ മാവിന്റെ വെബ്‌സൈറ്റ് ആയ www.mavaustralia.com.au, onamprogrammes@mavaustralia.com.au എന്ന ഇമെയിൽ വിലാസത്തിലും, ഫേസ് ബുക്ക് പേജ് (www.facebook.com/malayaleevictoria) എന്നിവിടങ്ങളിൽ ഓൺലൈൻ ബുകിങ്ങും, തിരുവാതിര, വടംവലി മത്സരങ്ങൾ രെജിസ്‌റെർ ചെയ്യാനും ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജൂലൈ 30 ആണ് വടംവലിക്കും, തിരുവാതിരയ്ക്കും രെജിസ്‌റ്റെർ ചെയ്യാനുള്ള അവസാന തീയതി.. ഓണ സദ്യക്കും സിനിമാല പോഗ്രാമിനും കൂടെ 30 ഡോളർ ആണ് മുതിർന്നവർക്കുള്ള ഫീസ്. 15 വയസു വരെ ഉള്ള കുട്ടികൾക്ക് 20 ഡോളറുംഅഞ്ചു വയസിനു താഴെ ഉള്ളവർക്ക് സൗജന്യവും ആണ്. മുൻനിര സീറ്റുകളിൽ ഇരിക്കുവാൻ പ്ലാറ്റിനം (100 ഡോളർ), ഗോൾഡ് (50 ഡോളർ) എന്നീ ടിക്കറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്.  Address is 397 Springvale Road, Springvale VIC