മെൽബൺ: മലയാളികളുടെ മനസ്സിൽ എന്നും ഒരു സ്വപ്നമായി അവശേഷിക്കുന്ന, കള്ളവും ചതിയും ഇല്ലാത്ത മാവേലി നാടിനെ വരവേൽക്കുവാൻ ഓസ്‌ട്രേലിയായിലെ മലയാളി സംഘാടനകൾ ഒരുങ്ങി കഴിഞ്ഞു. നാട്ടിൽ നിന്നും താരങ്ങളെ ഇറക്കിയും പ്രവാസി കലാകാരന്മാരെ അണി നിരത്തിയും കലാ വിരുന്നിന്റെ തനതായ മാതൃകയിൽ സംഘാടനകൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം തന്നെ. തിരുവാതിര, പുലികളി, ഓട്ടം തുള്ളൽ, ഡാൻസുകൾ, സ്‌കിറ്റുകൾ, വള്ളംകളിയെല്ലാം മെൽബൺ, സിഡ്‌നി, പെർത്ത്, ബ്രിസ്ബയിൻ, അഡ്‌ലൈഡ് എല്ലായിടത്തും അണിയറിൽ ഒരുങ്ങി കഴിഞ്ഞു. ഏഷ്യനെറ്റ് സിനിമാല, ഐഡിയ സ്റ്റാർ സിംഗർ ടീമുകൾ ഇന്ന് ഓസ്‌ട്രേലിയായിൽ എത്തി കഴിഞ്ഞു. അതിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മലയാളി അസ്സോസിയേഷൻ വികോട്‌റിയ പ്രസിഡന്റ് തോമസ് വാതാപ്പളിളിയും പിആർഒ സുനിത സൂസ്സനും അറിയിച്ചു. ഓഗസ്റ്റ് 16 ാം തീയതി ഞായറാഴ്ച വിപുലമായ പരിപാടികളോടെയാണ് ''മാവ്'' ന്റെ പരിപാടികൾ അരങ്ങേറുക.

വിവധ സംഘടനകൾ ക്രിക്കറ്റ്, വോളിബോൾ, ചെസ്സ്, വടംവലി തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചിച്ചുള്ളത്. മലയാളികൾ എവിടെയെല്ലാം ഉണ്ടോ അവിടെ എല്ലാം ഓണാഘോഷങ്ങൾ ഉണ്ടെന്നതും ഒരു പ്രത്യേകതയാണ്. ചിലർ അണിഞ്ഞൊരുങ്ങി വരുന്ന കുടംബത്തിന് സമ്മാനം ഒരുക്കുമ്പോൾ സെൽഫിക്ക് സമ്മാനവുമായി ഇലധാര മലയാളി അസ്സോസിയേഷനും രംഗത്ത് വന്നു. ഓണത്തനിമ നിലനിർത്തുന്ന മലയാളത്തനിമയുടെ വേഷവിധാനത്തിനാണ് കേസി മലയാളി സമ്മാനം ഏർപ്പെടുത്തിയിരിക്കുന്നത്. വെർത്തിൽ ഓണാഘോഷങ്ങൾ അതിന്റെ പരിസമാപ്തിയാണ് എന്ന് എംഎപി ഭാരവാഹികൾ അറിയിച്ചു. പതിവിന് വിപരീതനമായി മലയാളി സംഘാടനകൾ സജീവമായി തന്നെ രംഗത്തുണ്ട്. ചില സ്ഥലത്തും ഓണാഘോഷങ്ങൾക്ക് കേരളത്തനിമയിൽ വാഴയിലയിൽ ഓണസദ്യ വിളമ്പുന്നതും ഒരു പ്രത്യേകതയാണ്. മിക്കയിടത്തും തദ്ദേശീയർ അതിഥികളായെത്തുന്നു എന്നതും ഓണത്തിന്റെ സവിശേഷതയാണ്. 29 ാം തീയതി പ്രശ്‌സത സിനിമ നടൻ ഇന്ദ്രജിത്തും മെൽബണിൽ എത്തുന്നുണ്ട്.


  • സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ