മാവേലിക്കര അസോസിയേഷന് 2018 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനുവരി 5 വെള്ളിയാഴ്യ്ച്ച അബ്ബാസിയ എബനസർ ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് ഫ്രാൻസിസ് ചെറുകോൽ, വൈസ് പ്രസിഡന്റ് മനോജ് പരിമണം, ജനറൽ സെക്രട്ടറി അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ജോമോൻ ജോൺ, ട്രഷറർ ഏ.ട. പിള്ളൈ ,ജോയിന്റ് ട്രഷറർ സംഗീത് പാമ്പാല , ഓഡിറ്റർ ജയപാലൻ നായർ കൂടാതെ സണ്ണി പത്തിച്ചിറ, ബിനോയ് ചന്ദ്രൻ രക്ഷാധികാരികൾ ആയും, അ.ക.കുര്യൻ, നൈനാൻ ജോൺ ഉപദേശക സമിതി അംഗങ്ങൾ ആയും തിരഞ്ഞടുത്തു.

30 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു . സാമൂഹിക ,സാംസ്‌കാരിക കലാ രംഗത്തിനും പ്രമുഖ്യം നൽകുമെന്നും എല്ലാ മാവേലിക്കര നിവാസികളെയും ഒരു കുടകീഴിൽ കൊണ്ടുവരന് ഊർജിതമായ പ്രവർത്തങ്ങൾ നടത്തും എന്നും പ്രസിഡന്റ് ഫ്രാൻസിസ് ചെറുകോൽ അറിയിച്ചു. രക്ഷാധികാരി സണ്ണി പത്തിചിറ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .