കുവൈറ്റ് സിറ്റി : മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷികആഘോഷങ്ങളുമായി ബന്ധപെട്ടു പ്രസിഡണ്ട് ബിനോയ് ചന്ദ്രന്റെ നേതൃത്തത്തിൽ ഇന്ത്യൻഅംബാസിഡർ സുനിൽ ജെയിൻനെ സന്ദർശിച്ചു .

വിവിധ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്തു. സീസണിൽ വിമാന ടിക്കറ്റ് വർധനവും,ജലീബ്ൽ ഉള്ള അനധികൃത വർക്ക്‌ഷോപ് പുറംതള്ളുന്ന വിഷവാതകങ്ങൾ കുട്ടികളിൽഉണ്ടാക്കുന്ന അസുഖങ്ങൾ , ഇന്ത്യൻ സമൂഹത്തിനെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുന്നതിന് ഔദ്യോഗിക വാർത്തകൾ ഇന്ത്യൻ എംബസി വെബ്‌സൈറ്റ്‌വഴി ജനങ്ങളിൽ എത്തിക്കുക, അനധികൃത വീട്ടു വാടക വർധനവ് കുവൈറ്റ് അധികൃതരുടെശ്രദ്ധയിൽ പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു.

നിയമപരിധിക്കുളിൽ നിന്ന് ഇന്ത്യൻ സമുഹത്തിന് സഹായകമാകും വിധം എല്ലാ സഹായങ്ങളും അംബാസിഡർ വാഗ്ദാനം ചെയ്തു.ശവശരീരം നാട്ടിൽ കൊണ്ടുപോകുന്നതിന് ഒരു താമസവുമില്ല എന്ന് ചോദ്യത്തിന്മറുപടിയായി അംബാസിഡർ അറിയിച്ചു.

അഡൈ്വസറി ബോർഡ് അംഗം എ .ഐ കുര്യൻ,ജോയിന്റ് സെക്രട്ടറി മാത്യു ഫിലിപ്പ്, വൈസ്പ്രസിഡണ്ട് പൗർണമി സംഗീത്, പ്രോഗ്രാം കൺവീനർ സംഗീത് സോമനാഥ് , വനിതാ വിഭാഗംജനറൽ സെക്രട്ടറി ടിജി മാത്യു , പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മനോജ് പരിമണം ,സുന്ദരേശൻ പിള്ള ,ഫ്രാൻസിസ് ചെറുകോൽ , മാത്യു കരൂർ തുടങ്ങിയവർ യോഗത്തിൽ
പങ്കെടുത്തു .