കുവൈറ്റ് സിറ്റി : മാവേലിക്കര അസോസിയേഷൻ കുവൈറ്റ്,സംഘടനയുടെ പതിനഞ്ചാം വാർഷികം സെപ്റ്റംബര് 22 വെള്ളിയാഴ്യ്ച്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ സാൽമിയയിൽ (സീനിയർ) 10 മണിക്ക് ചിങ്ങനിലാവ്-2017 എന്ന പേരിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യൻ അംബാസിഡർ സുനിൽ ജെയിൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത പിന്നണി ഗായിക രൂപാ രേവതിയും,സുമേഷ് ആനന്ദും നയിക്കുന്ന സംഗീതലയം, തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്ത നൃത്ത്യങ്ങൾ, ക്ലാസിക്കൽ മ്യൂസിക് തുടങ്ങിയ വിവിധ കല പരിപാടികൾ അരങ്ങേറും. മാവേലിക്കര അസോസിയേഷന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംഷികളെയും വാർഷിക ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു .

ഫുഡ് കൂപ്പൺ/ മെമ്പർഷിപ് പ്രോഗ്രാം സ്ഥലത്തുള്ള കൗണ്ടറിൽ നിന്നും ലഭ്യമാണ്. വാഹന സൗകര്യം ഉണ്ടായിരിക്കും .(മുൻകൂട്ടി അറിയിക്കുക ), കൃത്യം 9 :30 നുഅബ്ബാസിയയിൽ/മംഗഫ് നിന്നും പുറപ്പെടും . കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ : നൈനാൻ ജോൺ 66898264 , ഫിലിപ്പ് തോമസ് 50124177 മംഗഫ് : സുന്ദരേശൻ പിള്ള 60603847