മാവേലിക്കര: എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസിൽ അഞ്ചുപ്രതികൾക്ക് മൂന്നുവർഷം വീതം തടവ്. 5000രൂപ പിഴയുമടക്കണം.രാജേഷ് മാധവൻ,ഗോപാൽ, ദേവരാജൻ, ബാഹുലേയൻ, അജയൻ മണ്ണൂർ എന്നിവരാണ് പ്രതികൾ. യുഎപിഎ നിയമപ്രകാരമാണ് ശിക്ഷ. മാവോയിസ്റ്റ് അനുകൂല സംഘടനയായ റവല്യൂഷനറി ഡമോക്രാറ്റിക് ഫ്രണ്ട് മാവേലിക്കരയിൽ യോഗം ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യോഗത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ പങ്കെടുത്തെങ്കിലും ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി എൻെഎഎ കോടതിയുടേതാണ് വിധി.

എൻഐഎ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസാണിത്. 2012 ഡിസംബർ 29നാണ് മാവേലിക്കരയിലെ ലോഡ്ജിൽ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരിൽ യോഗം നടത്തിയെന്നാരോപിച്ച് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ രാജ്യദ്രോഹം, ഗൂഢാലോചന എന്നിവക്ക് പുറമേ യുഎപിഎ വകുപ്പുകളും ചുമത്തിയിരുന്നു.