- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ നിന്നും പിടികൂടിയ മാവോയിസ്റ്റ് നേതാക്കളെ കോടതയിൽ ഹാജരാക്കി; കമാൻഡോ സുരക്ഷയിൽ എത്തിച്ച പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
തലശേരി: വൻ പൊലിസ് കമാൻഡോ സുരക്ഷയോടെ മാവോയിസ്റ്റ് നേതാക്കളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. കേരളത്തിലെ മാവോയിസ്റ്റ് സംഘടനയുടെ നേതാക്കളായ ബി.ജി കൃഷ്ണമൂർത്തിയെയും സാവിത്രിയേയുമാണ് തലശ്ശേരി ജില്ലാ കോടതിയിൽ ഹാജരാക്കി ഡിസംബർ ഒൻപതു വരെയാണ് റിമാൻഡ് ചെയ്തത്.
മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയുമാണ് ബി.ജി കൃഷ്ണമൂർത്തി കബനി ദളത്തിന്റെ കമാൻഡറാണ് സാവിത്രി. കഴിഞ്ഞ ദിവസമാണ് വയനാട് - കർണാടക അതിർത്തിയിൽ നിന്ന് ഇരുവരേയും പിടികൂടിയത്. മുദ്രാവാക്യം മുഴക്കി കൊണ്ടാണ് കൃഷ്ണമൂർത്തി കോടതിക്കുള്ളിലേക്ക് കയറിയത്. ഇരിട്ടി കരി കോട്ടക്കരി കോളനി സന്ദർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story