- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തിനിരയായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിച്ചും അന്യവ്യക്തികളിൽ നിന്ന് അകലം പാലിച്ചും നിയമപരമായി വിവരങ്ങൾ ചേദിച്ചറിയുകയാണ് ഡേക്ടർമാർ ചെയ്തതെന്ന് ഡോക്ടർമാരുടെ അസോസിയേഷൻ; മോവുങ്കൽ പീഡനത്തിൽ ഇരയുടെ പരാതിയിൽ ഡോക്ടർമാർക്കെതിരേയും കേസ്; ഇനി വിവാദക്കാലം
കൊച്ചി: വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസനെതിരെ ചുമത്തിയ പോക്‌സോ കേസിലെ മുഖ്യസാക്ഷിയുടെ വൈദ്യപരിശോധനയെ ചൊല്ലി പൊലീസും ഡോക്ടർമാരും തർക്കത്തിലേക്ക്. വൈദ്യപരിശോധനയ്ക്കു മുന്നോടിയായി മുഖ്യസാക്ഷിയായ പെൺകുട്ടിയോടു നിയമപ്രകാരമുള്ള വിവരങ്ങൾ ശേഖരിച്ച 2 ഡോക്ടർമാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
അതിനിടെ വൈദ്യപരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന യുവതിയെ മുറിയിൽ പൂട്ടിയിട്ടു ഡോക്ടർമാർ മോശമായി പെരുമാറിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നു കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഡോ. എ.കെ. ഉന്മേഷ്, ഡോ. എ.എ. ഫൈസൽ അലി എന്നിവർ പറഞ്ഞു. പീഡനത്തിനിരയായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിച്ചും അന്യവ്യക്തികളിൽ നിന്ന് അകലം പാലിച്ചും നിയമപരമായി വിവരങ്ങൾ ചേദിച്ചറിയുകയാണ് ഡേക്ടർമാർ ചെയ്തതെന്ന് അസോസിയേഷൻ പറയുന്നു. ഇത് പെൺകുട്ടി തെറ്റിധരിച്ചതാണ് ഇതിനെല്ലാം കാരണമെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുത്താൽ അത് വലിയ വിവാദങ്ങളിലേക്ക് എത്തും. ഡോക്ടർമാർ സമരത്തിനും തയ്യാറാകും.
മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയിൽ രണ്ട് ഡോക്ടർമാർക്കെതിരേ കേസ് എടുത്തിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരേ പീഡനക്കേസിലെ പെൺകുട്ടി പരാതി നൽകിയിരുന്നു.
മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങൾ നടന്നത്. മെഡിക്കൽ കോളിലെത്തിയപ്പോൾ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിടുകയും മോൻസണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. കളമശ്ശേരി മെഡിക്കൽ കോളേജിൽ മോൻസൺ മാവുങ്കലിന്റെ മകൻ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നുമാണ് പെൺകുട്ടി പ്രധാനമായും ഉന്നയിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങൾ ഡോക്ടർമാർ ചോദിച്ചറിഞ്ഞുവെന്നും വ്യക്തിപരമായി ആക്ഷേപിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു എന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി.
സംഭവത്തിൽ ക്രൈംബ്രാഞ്ചിന് പെൺകുട്ടി പരാതി നൽകിയിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി ഈ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം അസി.പ്രഫസർ, ഹൗസ് സർജൻ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. പോക്‌സോ കേസുകളിലെ പ്രോസിക്യൂഷൻ നടപടികളുടെ വിശ്വാസ്യത അട്ടിമറിച്ചു എന്നതാണ് സംശയവും സജീവമാണ്. ഇത്തരം കേസുകളിൽ അതിജീവിത ഡോക്ടർക്കു നൽകുന്ന മൊഴികൾ പൊലീസിനു നൽകുന്ന മൊഴികളെക്കാൾ തെളിവുമൂല്യമുള്ളതാണ്.
എന്നാൽ, സംഭവത്തിലെ മുഖ്യസാക്ഷിയായ പെൺകുട്ടി ഡോക്ടർമാർക്കെതിരെ മൊഴി നൽകിയ സഹചര്യത്തിലാണു ഡോക്ടർമാരുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുന്നതെന്ന് ക്രൈംബ്രാഞ്ച് കേന്ദ്രങ്ങൾ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ