ന്തെങ്കിലും വാഗ്ദാനം ചെയ്താണ് നിങ്ങൾ ലൈംഗിക ബന്ധത്തിനുള്ള സമ്മതം നേടിയെടുത്തത് എങ്കിൽ ആ ബന്ധപ്പെടൽ പീഡനം തന്നെയാണ്. ലൈംഗികബന്ധത്തിന് ഒരു സ്ത്രീയോ പുരുഷനോ മുതിരേണ്ടത് അതിനായുള്ള താത്പര്യം കൊണ്ടാണ്, അല്ലാതെ മറ്റെന്തെങ്കിലും നേടാനുള്ള മാർഗ്ഗമായി അല്ല.

അങ്ങനെ വരുമ്പോൾ അതിൽ പങ്കാളിയുടെ പൂർണ്ണ ബോധ്യവും സമ്മതവും ഇല്ല, കബളിക്കപ്പെടുകയും അതുവഴി പീഡിപ്പിക്കപ്പെടുകയും ആണ്. വിശ്വാസവഞ്ചന നടത്തി പീഡിപ്പിച്ചു എന്നാണ് പറയേണ്ടത്. പലതവണ പീഡനം നടന്നാലും ഒരു തവണ വിവാഹം കഴിച്ചാൽ പീഡനം ഒക്കെ സ്വർഗ്ഗസുന്ദര സമ്മേളനം ആയിരുന്നു എന്ന് വരുന്നില്ല, വിവാഹം എന്നതിനെ കാരണമാക്കി ഒരു സ്ത്രീയുടെ സമ്മതം മെനയുകയായിരുന്നു, അവർക്കതിൽ സ്വമേധയാ താത്പര്യം ഉണ്ടായിരുന്നില്ല എന്നാണ് ആ വാചകം അവസാനിക്കേണ്ടത്.

പ്രണയം, വിവാഹവാഗ്ദാനം എന്നിവ അങ്ങേയറ്റം frustrated ആയ മലയാളി പുരുഷൻ ഉപയോഗിക്കുന്നത് ലൈംഗിക ബന്ധത്തിലോട്ടുള്ള മാർഗ്ഗമായാണ്, അവൻ ചെയ്യുന്നതോ പീഡനവും. അവളും കൂടെ സമ്മതിച്ചിട്ടല്ലേ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല, അവൾ സമ്മതിച്ചത് വിവാഹം കഴിക്കാൻ ആയിരുന്നു.

പിന്നെ, ഈ 'എന്റെ ഭാര്യയുടെ കുറവുകൾ' എന്ന റോഡ് ചെന്ന് നിക്കുന്നത് മിക്കവാറും അത് കേട്ട് കൊണ്ടിരിക്കുന്ന സ്ത്രീയുടെ ശരീരത്തിന്റെ സാമീപ്യം എന്ന സ്റ്റോപ്പിൽ ആയിരിക്കും. ജെനുവിൻ ആയി അങ്ങനെ ഏതെങ്കിലും പുരുഷുവിന് ഒരു താടകയെ കിട്ടിയിട്ടുണ്ട് എങ്കിൽ കൂടെയും അവനൊന്നും അതൊന്നും നിങ്ങളുടെ തോളിൽ കൊണ്ടിട്ട് മാത്രം ആശ്വാസം കാണേണ്ട ഗതികേട് ഒന്നുമില്ല.

ഒരു പുരുഷൻ വിവാഹ ബന്ധം വേർപെടുത്തിയാൽ അവനൊരു ചുക്കും വരാനില്ല, അതുകൊണ്ട് എന്തിനോ വേണ്ടി സഹിക്കുന്ന 'എന്റെ ഭാര്യയുടെ കുറവുകൾ' എന്ന സാമ്പാർ വിളംബാൻ തുടങ്ങിയാൽ അപ്പൊ തന്നെ കൈകഴുകി പോന്നേക്കണം. നിങ്ങൾ നിങ്ങളെ സൂക്ഷിച്ചാൽ എന്ന ലൈനിൽ അല്ല, ഇങ്ങനെ ഉള്ള കഥ കേൾക്കുമ്പോൾ, അതിൽ ഇടപെടാൻ തുടങ്ങിയാൽ ഏറ്റവും കുറഞ്ഞത് കേസ് കൊടുക്കാനുള്ള തെളിവുകൾ എങ്കിലും എടുത്ത് വയ്ക്കാൻ ഓർക്കണം അത്രേ ഉള്ളൂ.

(ലേഖിക അവരുടെ ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)