'ദ ഗ്രേറ്റ് കം ബാക്ക്'! മലയാള സിനിമക്ക് പുതിയ ഭാവുകത്വം തന്ന യുവസംവിധായകരിൽ ഒരാളായ ആഷിക്ക് അബുവിന്റെ അതിഗംഭീരമായ മടങ്ങിവരവ്. മായാനദിയെന്ന പുതിയ ചിത്രത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ഗ്യാങ്ങ്സ്റ്റർ എന്ന മമ്മൂട്ടി നായകനായ അറുവഷളൻ സിനിമയും, റാണി പത്മിനിയെന്ന 'സോദ്ദ്യേശ്യ കുടുംബ ചിത്രവുമാണ'് അവസാനമായി വന്ന ആഷിക്കിന്റെ രണ്ട് ചിത്രങ്ങൾ.പിന്നീട് നല്ല കുറേ സിനിമകളുടെ നിർമ്മാതാവായല്ലാതെ, സംവിധായകനായി ഇദ്ദേഹത്തെ കണ്ടിട്ടില്ല. '22ഫീമെയിൽ കോട്ടയം'പോലെ മലയാളിയെ ഞെട്ടിച്ച ചിത്രമെടുത്ത സംവിധായകന്റെ മടങ്ങിവരവ് തന്നെയാണ് ആ നിലക്ക് ഇത് .

കഥാപാത്രങ്ങളെ ഒരിക്കലും നേരിട്ട് പരിചയപ്പെടുത്താതെ കഥ പുരോഗമിക്കുമ്പോഴുള്ള കൊച്ചുകൊച്ചു സംഭാഷണങ്ങളിലൂടെ അവരെ അനാവരണം ചെയ്യുകയെന്നതാണ് ഇവിടെ ആഷിക്ക് ചെയ്തിരിക്കുന്ന രീതി. ഈ പടത്തിന്റെ ഘടനവെച്ച് അത് വൃത്തിയായിട്ടുമുണ്ട്.
ഒരു എഞ്ചിനിയറിങ് ഡ്രോപ്പ് ഔട്ടായ മാത്തൻ ഇന്ന് മധുരയിലെ ഒരു ഹവാല ഏജന്റാണ്.താൻ പഠിച്ച കോളജിലെ തന്നെ അഡ്‌മിഷൻ ബ്രോക്കറുമാണ് അയാൾ.( ഇവിടെയും ഡീറ്റെയിൽസിലേക്ക് കടക്കുന്നില്‌ളെങ്കിലും ചിന്തിക്കുന്നവർക്ക്,സ്വാശ്രയ വിദ്യാഭ്യാസ വ്യവസായവും വിദ്യാഭ്യാസ കച്ചവടവത്ക്കണവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചിത്രം നൽകുന്നു)