ന്യൂഡൽഹി: മയൂർവിഹാർ ഫേസ് വൺ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രജതജൂബിലി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറി. രാവിലെ പ്രത്യേക പൂജകളോടെ ചടങ്ങുകൾക്ക് തുടക്കമായി. വൈകിട്ട് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം നടത്തി. രാവിലെ നൃത്തപരിപാടികൾ അരങ്ങേറി. വൈകിട്ട് അഷ്ടപദി, കഥകളി എന്നിവയുമുണ്ടായി.

തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് മരുതോർവട്ടം കണ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ ഉണ്ടാകും. വൈകിട്ട് ഏഴുമണിക്ക് തൃക്കൂർ അച്ചുമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക.