- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയൂരാ ഡാൻസ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം 28 ന്
ഡബ്ലിൻ : അഞ്ചുവർഷക്കാലമായി അയർലണ്ടിൽ പ്രവർത്തിച്ചുവരുന്ന മയൂരാ ഡാൻസ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം 28ന് ശനിയാഴ്ച നാലു മണി മുതൽ ഡ്രംകോൺഡ്ര ഗ്രിഫിത്ത്അവന്യൂവിലെ SCOIL MHUIRE CBS സ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ആഞ്ജല പ്രിൻസ്, ജെസീക്ക പ്രിൻസ്, മിഷോമി ഷജിത്ത്, ദിയ സാജു, അമീഷ് ബെയിൻസ് എന്നിവരാണ് താളഭാവലയങ്ങൾ തീർത്തു കൊണ്ട് നൃത്ത ചുവടുകളുമ
ഡബ്ലിൻ : അഞ്ചുവർഷക്കാലമായി അയർലണ്ടിൽ പ്രവർത്തിച്ചുവരുന്ന മയൂരാ ഡാൻസ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം 28ന് ശനിയാഴ്ച നാലു മണി മുതൽ ഡ്രംകോൺഡ്ര ഗ്രിഫിത്ത്അവന്യൂവിലെ SCOIL MHUIRE CBS സ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ആഞ്ജല പ്രിൻസ്, ജെസീക്ക പ്രിൻസ്, മിഷോമി ഷജിത്ത്, ദിയ സാജു, അമീഷ് ബെയിൻസ് എന്നിവരാണ് താളഭാവലയങ്ങൾ തീർത്തു കൊണ്ട് നൃത്ത ചുവടുകളുമായി പൊതുവേദിയിൽ ആദ്യമായി അരങ്ങേറുന്നത്.
മയൂരാ ഡാൻസ് സ്‌കൂളിലെ നൃത്ത അദ്ധ്യാപികയായ രഞ്ജിനി രാജന്റെ ചിട്ടയോടുള്ള ശിക്ഷണത്തിലാണ് ഈ കുട്ടികൾ ശാസ്ത്രീയനൃത്തം അഭ്യസിച്ചത്. ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ അരങ്ങേറ്റം കുറിക്കുന്ന കുട്ടികളോടൊപ്പം രഞ്ജിനി രാജൻ, ഷിനി സിബി, ധന്യ കിരൺ, സപ്ത രാമൻ എന്നിവരും ശാസ്ത്രീയ നൃത്തചുവടുകളുമായി വേദിയിൽ നിറയും.രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളുടെ മനോഹരമായ ദൃശ്യവിരുന്നിലേക്ക് സഹൃദയരായ എല്ലാവർക്കും സ്വാഗതം.പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് മയൂരാ ഡാൻസ് സ്‌കൂളിന്റെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക.
https://www.facebook.com/MayooraDanceSchool
രഞ്ജിനി രാജൻ 087 0548763