- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓർലാന്റോയിലുള്ളവർ കുടിവെള്ള ഉപയോഗം കുറയ്ക്കണമെന്ന് മേയർ
ഓർലാന്റോ: ഓർലാന്റോയിൽ കഴിയുന്നവർ കുടിവെള്ള ഉപയോഗം കാര്യമായി നിയന്ത്രിക്കണമെന്നു മേയർ ബസി ഡിയർ അഭ്യർത്ഥിച്ചു. ഓഗസ്റ്റ് 20-നു വെള്ളിയാഴ്ച പുറത്തിറക്കിയ അഭ്യർത്ഥനയിൽ ലിക്വഡ് ഓക്സിജന്റെ ദൗർലഭ്യം അനുഭവപ്പെടുന്നതുകൊണ്ടാണ് ടാപ് വാട്ടർ ഉപയോഗം കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.
ഫ്ളോറിഡയിലെ ഓർലാന്റോയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് രോഗികൾക്ക് ജീവൻ നിലനിർത്തുന്നതിന് ധാരാളമായി ലിക്വഡ് ഓക്സിജൻ ഉപയോഗിക്കേണ്ടിവരുന്നു. ഇതേ ലിക്വഡ് ഓക്സിജനാണ് പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നത്.
'ഞങ്ങളുടെ ആശുപത്രികൾ വാക്സിനേറ്റ് ചെയ്യാത്ത കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പലരുടേയും ജീവൻ തന്നെ അപകടത്തിലാണ്. അവരുടെ ജീവൻ നിലനിർത്തുന്നതിന് ലിക്വഡ് ഓക്സിജൻ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ മറ്റുള്ളവർ അൽപം സഹനം പ്രകടിപ്പിക്കണം'- മേയർ അഭ്യർത്ഥിച്ചു.
ഓർലാന്റോ യൂട്ടിലിറ്റി കമ്മീഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഓർലാന്റോയിലെ താമസക്കാർ അവരുടെ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണം. കൃഷിക്കുള്ള ജലസേചനവും ഒഴിവാക്കണം. വാഹനങ്ങൾ വെള്ളം ഉപയോഗിച്ച് കഴുകുന്നതും മറ്റും താത്കാലികമായി വേണ്ടെന്നു വയ്ക്കണമെന്നും, അതോടൊപ്പം വാക്സിനേറ്റ് ചെയ്യാത്തവർ വാക്സിൻ എടുക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.