ന്യൂയോർക്ക്: ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലും കനത്ത ഹിമപാതംഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്കിയതിനെതുടർന്നു ന്യൂയോർക്കിലെ എല്ലാ പബ്ലിക് സ്‌കൂളുകൾക്കും മേയർ ബിൽഡി. ബ്ളാസിയ മെയ് 21-നു ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ഒരടിയിൽ കൂടുതൽ ഹിമപാതം ഉണ്ടാകുമെന്ന് നാഷണൽ വെതർ സർവീസ്അറിയിച്ചു. കനത്ത മഞ്ഞ് പെയ്യുന്നതിനിടയിൽ യാത്ര ചെയ്യുന്നത്അപകടകരമാകുമെന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നു മേയർ പറഞ്ഞു.

ഏതു കാലാവസ്ഥയേയും നേരിടാൻ സിറ്റി സുസ്സജ്ജമാണെന്നും മേയർകൂട്ടിച്ചേർത്തു. ന്യൂജേഴ്സി, ഫിലാഡൽഫിയ തുടങ്ങിയവിമാനത്താവളങ്ങളിൽ സർവീസ് ക്യാൻസലേഷൻ ആരംഭിച്ചതായി അധികൃതർഅറയിച്ചു. ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫിയുംജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.