റോം: ഇറ്റലിയിൽ 15 വർഷം താമസിച്ച ഇന്ത്യക്കാരിന് ഇറ്റാലിയൻ സിറ്റിസൺഷിപ്പ് നൽകാൻ തടസം നിന്ന മേയറിനെ എതിർപ്പ് മറികടന്ന് അവസാനം പുഷ്പ റാണി ഇറ്റലിക്കാരിയായി. ഭാഷാ പ്രശ്‌നം പറഞ്ഞത് ഇന്ത്യക്കാരിക്ക് ഇറ്റാലിയൻ സിറ്റിസൺഷിപ്പ് നൽകാൻ മേയർ തടസം നിന്നെങ്കിലും അവസാനം നിയമം പുഷ്പ റാണിക്ക് അനുകൂലമാകുകയായിരുന്നു.

നോർത്തേൺ ഇറ്റലിയിലെ കെയ്‌റാറ്റെ എന്ന സിറ്റിയുടെ മേയറാണ് 56കാരിയായ പുഷ്പ റാണിക്ക് സിറ്റിസൺഷിപ്പ് നൽകുന്നതിന് തടസം നിന്നിരുന്നത്. സിറ്റിസൺഷിപ്പ് കിട്ടുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ പുഷ്പറാണിക്ക് അവസാനം പ്രതിജ്ഞ മാത്രം എടുത്താൻ മതിയായിരുന്നു. ഇതു ബാക്കി നിൽക്കെയാണ് പുഷ്പാ റാണിയുടെ ഭാഷ അത്ര മെച്ചമല്ലെന്ന വാദമുയർത്തി മേയർ സിറ്റിസൺഷിപ്പ് നൽകുന്നതിൽ നിന്നു വിലക്കിയത്.

താൻ പതിനഞ്ചു വർഷമായി ഇറ്റലിയിൽ താമസിക്കുന്നയാളാണെന്നും മറ്റുമുള്ള ഇന്ത്യക്കാരിയുടെ വാദം മേയർ ചെവിക്കൊണ്ടില്ല. കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന നോർത്തേൺ ലീഗ് പാർട്ടിയിലെ അംഗമായ മേയർ പൗളോ മാസൂഷെല്ലിക്ക് പക്ഷേ പുഷ്പാ റാണിയുടെ ഇറ്റാലിയൻ ഭാഷാ പ്രയോഗം നന്നായിട്ടില്ലെന്ന കാരണം പറഞ്ഞത് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നു വിട്ടുനിന്നത്. എന്നാൽ രണ്ടു മാസം ഇറ്റാലിയൻ സ്‌കൂളിൽ ഭാഷാ പഠനത്തിന് പോയി ഇറ്റാലിയൻ ഭാഷ മെച്ചപ്പെടുത്തിയ പുഷ്പാറാണി അവസാനം മേയറുടെ എതിർപ്പു മറികടന്ന് സിറ്റിസൺ ആകുകയായിരുന്നു.

പുഷ്പാറാണിയുടെ ഭർത്താവ് കുമനു നേരത്തെ തന്നെ ഇറ്റാലിയൻ സിറ്റിസൺഷിപ്പ് ലഭിച്ചിരുന്നതാണ്. കുടിയേറ്റത്തെ എതിർക്കുന്ന നോർത്തേൺ ലീഗ് പാർട്ടി അടുത്തകാലത്തായി  കുടിയേറ്റത്തെ എതിർത്ത് കാമ്പയിനുകൾ പോലും നടത്തുന്നുണ്ട്. പാർട്ടിയുടെ മൂന്ന് പ്രധാന നിലപാടുകളിൽ ഒന്നാണ് കുടിയേറ്റം തടയുകയെന്നത് എന്ന് റോമിൽ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിൽ പാർട്ടി ലീഡർ സാൽവിനി വ്യക്തമാക്കിയിരുന്നു.