ണ്ടനിലെ ഗ്രെൻഫെൽ ടവറിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള ദുരന്തത്തിന്റെ നേർചിത്രങ്ങൾ കണ്ടറിയാൻ എത്തിയ ലണ്ടൻ മേയർക്കെതിരെ ജനരോഷം പൊട്ടിയൊഴുകി. അപകടത്തിൽ എത്ര കുട്ടികൾ കൊല്ലപ്പെട്ടു എന്നെങ്കിലും പറയൂ മിസ്റ്റർ ഖാൻ.. എന്ന് ചോദിച്ചായിരുന്നു നിരവധി പേർ ലണ്ടൻ മേയർക്കരികിലെത്തിയിരുന്നത്. അഗ്‌നിബാധയിൽ ദുരിതം അനുഭവിക്കുന്നവരെ കാണാൻ എത്തിയ ഖാനെ നിരവധി പേർ തടഞ്ഞ് ചോദ്യം ചെയ്തിരുന്നു. അപകടത്തിന്റെ കാരണവും എത്ര പേർ മരിച്ചുവെന്നും എത്രയും വേഗം കണ്ടെത്തുമെന്ന് ഖാൻ തന്നെ വളഞ്ഞ ജനത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

സാദിഖ് ഖാന് ചുറ്റും ആക്രമണോത്സുകരയാ ജനം വളഞ്ഞത് കണ്ട് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ പോലും ഒരു നിമിഷം പരിഭ്രാന്തരായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗ്രെൻഫെൽ പ്രദേശം ചരിത്രപരമായി പ്രതിഷേധങ്ങൾക്കും ഭിന്നാഭിപ്രായമുള്ളവർക്കും പേര് കേട്ട സ്ഥലമാണ്. ഇവിടുത്തുകാർ സംഭവങ്ങളോട് വളരെ ശക്തമായി പ്രതികരിക്കാറുമുണ്ട്. 1958ൽ നോട്ടിങ്ഹാം കലാപം തുടങ്ങിയ് ബ്രാംലെ റോഡിൽ നിന്നായിരുന്നു. ഗ്രെൻഫെൽ ടവർ നിൽക്കുന്ന പ്രദേശത്തിനടുത്തുള്ള സ്ഥലമാണിത്. എന്നാൽ ദുരന്ത സ്ഥലത്ത് ഖാൻ എത്തിയതിൽ സംതൃപ്തി രേഖപ്പെടുത്തിയും നിരവധി പേർ മുന്നോട്ട് വന്നിരുന്നു.

പ്രധാനമന്ത്രി തെരേസ മെയ്‌ സംഭവസ്ഥലം നേരത്തെ സന്ദർശിച്ചിരുന്നുവെങ്കിലും അത് അധികമാരും അറിഞ്ഞിരുന്നില്ല. അവർ എമർജൻസി വർക്കർമാരുമായി സ്വകാര്യ മീറ്റിങ് ഇവിടെ നടത്തിയിരുന്നുവെങ്കിലും അത് തീരാനാകുമ്പോൾ മാത്രമായിരുന്നു ജനം ഇതറിഞ്ഞെത്തിയിരുന്നത്. ഇതിന് പുറമെ ലേബർ നേതാവ് ജെറമി കോർബിൻ ഇവിടെയെത്തി രക്ഷാപ്രവർത്തനത്തിൽ ഭാഗഭാക്കാകുന്ന പ്രദേശവാസികളുമായും വളണ്ടിയർമാരുമായും കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ ഇതും ഖാൻ വന്നത് പോലെ അത്രയധികം പേർ അറിഞ്ഞിരുന്നില്ല.

സാദിഖ് ഖാൻ നോട്ടിങ് ഹിൽ മെത്തൊഡിസ്റ്റ് ചർച്ചിലെത്തിയപ്പോൾ തന്നെ ജനം അദ്ദേഹത്തെ വളഞ്ഞിരുന്നു. തുടക്കത്തിൽ അദ്ദേഹത്തിന് സൗഹാർദപരമായ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പുതിയ സോഷ്യൽ ഹൗസിംഗുകളിലും സ്പ്രിങ്ലറുകൾ ഘടിപ്പിക്കണമെന്നും ജനം ഇവിടെ വച്ച് ഖാനോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തിൽ അകപ്പെട്ട നിരവധി പേർക്ക് ചർച്ചിനോടനുബന്ധിച്ചുള്ള ഇടത്തിൽ അഭയം നൽകിയത് ഖാൻ കണ്ടറിയുകയും ചെയ്തു. ഇവിടുത്തെ തെരുവിലൂടെ നടന്ന ഖാൻ പ്രദേശത്തുള്ള കുട്ടികളുമായി അപകടത്തെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.