- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹി: പതിനായിരക്കണക്കിന് വിശ്വാസികൾക്ക് ആത്മീയ ദർശനാനുഭൂതിയേകി, പതിനേഴ് ദിനരാത്രങ്ങളിൽ നീണ്ടു നിന്ന മയ്യഴി തിരുനാളിന് കൊടിയിറങ്ങി. അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ഇന്ന് മദ്ധ്യാഹ്നത്തോടെ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി.
ദേവാലയത്തിന് അകത്തും പുറത്തും അമ്മ ത്രേസ്യയെ വാഴ്‌ത്തിക്കൊണ്ടുള്ള സ്തുതിഗീതങ്ങൾ ഉയരവെ, പള്ളിമണികളും, കതിനാ വെടികളും കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, പള്ളി വികാരി വിൻസന്റ് പുളിക്കൽ തെരേസാ പുണ്യവതിയുടെ അഭൗമ കാന്തിയുള്ള വിഗ്രഹം അൾത്താരയിലെ രഹസ്യ സങ്കേതത്തിലേക്ക് നീക്കിയപ്പോൾ വിശ്വാസികൾ കൈകൂപ്പി പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. മയ്യഴിമാതാവിന്റെ തിരുനാൾ കൊടിയിറക്കം.
വിദൂരദേശങ്ങളിൽ നിന്നടക്കമെത്തിയ വിശ്വാസി സമൂഹം കൈകൂപ്പി യാ ണ് സാക്ഷ്യം വഹിച്ചത്. പ്രദക്ഷിണവും, ദിവ്യപൂജക്കും ശേഷമാണ് അവസാന ചടങ്ങുകൾ അരങ്ങേറിയത്. പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ ആഘോഷ കമ്മിറ്റി കൺവീനർമാർ, ഡിക്‌സൺ വർഗ്ഗീസ്, കെ.ഇ. നിക്‌സൺ റോയ് ജോസ് രാജേഷ് ഡിസിൽവ ബെന്നി ,ജോയി ജോർജ് ലാൻസി മെന്റസ് ലിനി പീറ്റർ ഡിക്‌സൺ വർഗ്ഗീസ്, ഇ എക്‌സ്. ആഗസ്റ്റിൻ, ആന്റണി ലിജോയി, എറിക് സാംസൺ ഒ.ജെ.സജു , ക്രിസ്റ്റോഫർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് തിരുന്നാൾ മഹോത്സവം, അതിന്റെ പൊലിമ നഷ്ടമാകാതെ നടത്താൻ, അനുമതിയേകിയ മയ്യഴി ഭരണകൂടത്തിനും, പൊലീസ് സേനാംഗങ്ങൾക്കും, പെരുന്നാൾ ആഘോഷം മയ്യഴിയുടെ ദേശീയോത്സവമാക്കിയ ജനതയ്ക്കും പള്ളി വികാരി ഫാദർ വിൻസന്റ് പുളിക്കൽ പള്ളിക്കും, ഇടവക കുടുംബാംഗങ്ങൾക്കും വേണ്ടി കൃതജ്ഞത അറിയിച്ചു.