തിരുവനന്തപുരം: മലബാർ കലാപത്തിന്റെ സത്ത ബ്രിട്ടീഷ് വിരുദ്ധമെന്ന് സ്പീക്കർ എം ബി രാജേഷ്. സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മലബാർ കലാപമെന്നും അദ്ദേഹം വിശദീകരിച്ചു.

വാരിയംകുന്നന്റേത് സ്വതന്ത്ര്യ സമരം അല്ലെങ്കിൽ പിന്നെ എന്താണ് സ്വാതന്ത്ര്യ സമരമെന്നും സ്പീക്കർ ചോദിച്ചു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മലബാർ കലാപം. ബ്രിട്ടീഷ് ഗവൺമെന്റിന്റെ എതിരാളികളിൽ അഗ്രഗണ്യനായിരുന്നു വാരിയം കുന്നനെന്നും മലബാർ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ആഘോഷിക്കുന്ന ഒരുകൂട്ടർ കേരളത്തിലുണ്ടെന്നും സ്പീക്കർ തുറന്നടിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് മലബാർ കലാപത്തെ വർഗീയമാക്കാൻ ശ്രമം നടക്കുന്നുവെന്നും സ്പീക്കർ എം ബി രോജേഷ് വ്യക്തമാക്കി.