- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാരിനെതിരെ ഏറ്റവും വലിയ അഴിമതി ആരോപണവുമായി എംബി രാജേഷ് എംപി; അരലക്ഷം കോടി മൂല്യമുള്ള പ്രതിരോധ സ്ഥാപനം ബെമലിനെ അഞ്ഞൂറു കോടിക്ക് വിൽക്കാൻ നീക്കമെന്ന് ആക്ഷേപം; മാപ്പർഹിക്കാത്ത കാട്ടുകൊള്ളയെന്ന് വ്യക്തമാക്കി പാർലമെന്റ് അംഗത്തിന്റെ വെളിപ്പെടുത്തൽ രേഖകൾ സഹിതം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ഏറ്റവും വലിയ അഴിമതി ആരോപണവുമായി എംബി രാജേഷ് എംപി. ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി.ഇ.എം.എല്ലിന്റെ (ബെമൽ) 50000 കോടി വിലവരുന്ന ഓഹരികൾ മോദി സർക്കാർ വെറും 518. 44 കോടിക്ക് വിൽക്കാൻ തീരുമാനിച്ചെന്ന ആരോപണമാണ് സി.പി.എം എംപിയായ എംബി രാജേഷ് ഉന്നയിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ ബിജെപിക്ക് എതിരെ ഉയർന്നുവന്ന മെഡിക്കൽ കോഴ ആരോപണത്തിന്റെ ആയിരംമടങ്ങ് വലിയ അഴിമതിയാണ് ഇതെന്ന് എംബി രാജേഷ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് താൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയുൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാപ്പർഹിക്കാത്ത കാട്ടുകൊള്ളയാണ് കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷ് അഴിമതിയാരോപണം ഉന്നയിച്ചിട്ടുള്ളത്. അരലക്ഷം കോടിയിൽപ്പരം ആസ്തിയുള്ള ബെമലിന്റെ ആസ്തി 518 കോടിയിൽപ്പരം രൂപയായി കണക്കാക്കിയെന്നും ഇത് വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകയ്ക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടിയാണെന്നും ര
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ഏറ്റവും വലിയ അഴിമതി ആരോപണവുമായി എംബി രാജേഷ് എംപി. ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി.ഇ.എം.എല്ലിന്റെ (ബെമൽ) 50000 കോടി വിലവരുന്ന ഓഹരികൾ മോദി സർക്കാർ വെറും 518. 44 കോടിക്ക് വിൽക്കാൻ തീരുമാനിച്ചെന്ന ആരോപണമാണ് സി.പി.എം എംപിയായ എംബി രാജേഷ് ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോൾ ബിജെപിക്ക് എതിരെ ഉയർന്നുവന്ന മെഡിക്കൽ കോഴ ആരോപണത്തിന്റെ ആയിരംമടങ്ങ് വലിയ അഴിമതിയാണ് ഇതെന്ന് എംബി രാജേഷ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് താൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയുൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മാപ്പർഹിക്കാത്ത കാട്ടുകൊള്ളയാണ് കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷ് അഴിമതിയാരോപണം ഉന്നയിച്ചിട്ടുള്ളത്. അരലക്ഷം കോടിയിൽപ്പരം ആസ്തിയുള്ള ബെമലിന്റെ ആസ്തി 518 കോടിയിൽപ്പരം രൂപയായി കണക്കാക്കിയെന്നും ഇത് വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകയ്ക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടിയാണെന്നും രാജേഷ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വിശദമായ കണക്കുകൾ സഹിതമാണ് എംപിയുടെ ആരോപണം. ഇതിനെതിരെ രാഷ്ട്രീയം മറന്ന് രാജ്യസ്‌നേഹികൾ പ്രതികരിക്കണമെന്നും രാജേഷ് ആഹ്വാനം ചെയ്യുന്നു.
രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്രകാരം:
മാപ്പർഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കൽ കോഴയുടെ ആയിരം മടങ്ങുള്ള വൻ അഴിമതി ഇതാണ്.
ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എൽ (ബെമൽ) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോദി സർക്കാർ കണക്കാക്കിയത് വെറും 518. 44കോടി മാത്രം !യഥാർത്ഥ വിലയുടെ നൂറിലൊന്ന് വിൽപ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ്. (ഞാൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നൽകുന്നു. )
1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കർ. ഇതിൽ 2696. 63 ഏക്കർ സ്വന്തം ഭൂമിയും 1494. 93 ഏക്കർ പാട്ടഭൂമിയുമാണ്. ബാംഗ്ലൂർ, കോലാർ, ചെന്നൈ, മൈസൂർ, ന്യൂഡൽഹി, മുംബൈ, പൂണെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോദി സർക്കാരിന്റെ കണക്കിൽ വെറും 92കോടി !
2. കഴിഞ്ഞ പത്തുവർഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമൽ നികുതിയിനത്തിൽ മാത്രം നൽകിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാൾ 175കോടി കുറവാണ് മോദി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോൾ ഈ പെരുംകള്ളന്മാരെ എന്തു വേണം ?
3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വർഷം കൊണ്ട് നൽകി.
4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.
അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാജ്യസ്‌നേഹികൾ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക.