- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില വിവാഹങ്ങൾ അശ്ളീല കാഴ്ചകളല്ല; പണക്കൊഴുപ്പിന്റേയും ആർഭാടത്തിന്റേയും അരോചക പ്രദർശനവും അല്ല; ഭിന്നമതക്കാർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ വിവാദമാക്കുന്നവർ കണ്ണുതുറന്ന് കാണാൻ അനൂപിന്റേയും ബോബിതയുടേയും വിവാഹ ദൃശ്യങ്ങളുമായി എംബി രാജേഷ് എംപി; ലളിത വിവാഹത്തിനു ശേഷം രണ്ടുലക്ഷം ഡയാലിസിസ് കേന്ദ്രത്തിന് കൈമാറി ദമ്പതികൾ
പാലക്കാട്: വിവാഹങ്ങളിലെ ആർഭാടവും മതേതര വിവാഹവും ചർച്ചയാകുന്ന കാലമാണിത്. പണക്കൊഴുപ്പിന്റെ പ്രദർശനം ഇല്ലാതെ, ഏറ്റവും ലളിതമായി വിവാഹം നടത്തുകയും അതിന്റെ ഒരു സന്തോഷമെന്നോണം ഒരു തുക ഡയാലിസിസ് വേണ്ടിവരുന്ന രോഗികൾക്കായി സന്തോഷത്തോടെ സമർപ്പിക്കുകയും ചെയ്ത് ദാമ്പത്യത്തിലേക്ക് ചുവടുവച്ച പാലക്കാട്ടെ ദമ്പതികളുടെ കഥയാണിത്. പാലക്കാട്ടെ എംപിയായ എംബി രാജേഷ് ഇവരുടെ വിവാഹ വർത്തമാനവും ദൃശ്യങ്ങളും ഫേസ്‌ബുക്കിൽ നൽകി. ഇലക്ട്രിക്കൽ ബിസിനസുകാരനായ അനൂപ് ബാലകൃഷ്ണനും വെറ്ററിനറി ഡോക്ടറായ ബോബിത സ്റ്റാൻലിയും ലളിതമായ ചടങ്ങുകളോടെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ചുവടുവച്ചു. വിവാഹ ചെലവുകൾ ഒഴിവാക്കി ഇരുവരും ആ തുക നല്ല കാര്യത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് എംപി ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ ഒറ്റപ്പാലത്തെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക സൗജന്യ ഡയാലിസിസ് യൂണിറ്റിലെ രോഗികളെ സഹായിക്കാമെന്ന നിർദ്ദേശം എംപിയായ രാജേഷ് തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇത് സന്തോഷത്തോടെ അംഗീകരിച്ച ദമ്പതികൾ എംപിയുടെ വീട്ടിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക
പാലക്കാട്: വിവാഹങ്ങളിലെ ആർഭാടവും മതേതര വിവാഹവും ചർച്ചയാകുന്ന കാലമാണിത്. പണക്കൊഴുപ്പിന്റെ പ്രദർശനം ഇല്ലാതെ, ഏറ്റവും ലളിതമായി വിവാഹം നടത്തുകയും അതിന്റെ ഒരു സന്തോഷമെന്നോണം ഒരു തുക ഡയാലിസിസ് വേണ്ടിവരുന്ന രോഗികൾക്കായി സന്തോഷത്തോടെ സമർപ്പിക്കുകയും ചെയ്ത് ദാമ്പത്യത്തിലേക്ക് ചുവടുവച്ച പാലക്കാട്ടെ
ദമ്പതികളുടെ കഥയാണിത്. പാലക്കാട്ടെ എംപിയായ എംബി രാജേഷ് ഇവരുടെ വിവാഹ വർത്തമാനവും ദൃശ്യങ്ങളും ഫേസ്‌ബുക്കിൽ നൽകി.
ഇലക്ട്രിക്കൽ ബിസിനസുകാരനായ അനൂപ് ബാലകൃഷ്ണനും വെറ്ററിനറി ഡോക്ടറായ ബോബിത സ്റ്റാൻലിയും ലളിതമായ ചടങ്ങുകളോടെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ചുവടുവച്ചു. വിവാഹ ചെലവുകൾ ഒഴിവാക്കി ഇരുവരും ആ തുക നല്ല കാര്യത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചു.
അങ്ങനെയാണ് എംപി ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ ഒറ്റപ്പാലത്തെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക സൗജന്യ ഡയാലിസിസ് യൂണിറ്റിലെ രോഗികളെ സഹായിക്കാമെന്ന നിർദ്ദേശം എംപിയായ രാജേഷ് തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇത് സന്തോഷത്തോടെ അംഗീകരിച്ച ദമ്പതികൾ എംപിയുടെ വീട്ടിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറി മധുരം പങ്കിട്ട് മടങ്ങി. ഈ ദൃശ്യങ്ങൾ സഹിതമാണ് എംപി ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
എംബി രാജേഷിന്റെ കുറിപ്പ്:
വിവാഹങ്ങളെ അശ്ലീലക്കാഴ്ചകളാക്കി മാറ്റുന്ന പണക്കൊഴുപ്പിന്റെയും ആർഭാടത്തിന്റെയും അരോചക പ്രദർശനങ്ങൾ ഇന്ന് സർവ്വസാധാരണമാണ്. ഭിന്നമതത്തിൽ പെട്ടവരാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതെങ്കിൽ അത് വിവാദമാകുന്നത് ഇപ്പോൾ അസാധാരണമല്ലെന്നായിരിക്കുന്നു. എന്നാൽ അനൂപ് ബാലകൃഷ്ണനും ബോബിതസ്റ്റാൻലിയും രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം രജിസ്റ്റർ ചെയ്തശേഷം ലളിതമായ ചടങ്ങുകളിലൂടെ ഇന്ന് ഒന്നിച്ചപ്പോൾ ഇത് രണ്ടുമുണ്ടായില്ല. ഇലക്ട്രിക്കൽ ബിസിനസ്‌കാരനായ അനൂപിനേയും വെറ്ററിനറി ഡോക്ടറായ ബോബിതയെയും എനിക്ക് പരിചയപ്പെടുത്തിയത് ഞങ്ങളുടെ പൊതുസുഹൃത്തായ സ. മനോജ് ഹില്ലാരിയോസാണ്.
അവർ രണ്ടുരപേരും വിവാഹ ചെലവുകൾ ഒഴിവാക്കി ആ തുക ഞാൻ നിർദ്ദേശിക്കുന്ന ഒരു നല്ല കാര്യത്തിന് വിനിയോഗിക്കാൻ ആഗ്രഹിക്കുന്നതായി മനോജ് മുഖേന അറിയിക്കുകയായിരുന്നു. എംപി.ഫണ്ട് കൊണ്ട് ആരംഭിച്ച ഒറ്റപ്പാലത്തെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക സൗജന്യ ഡയാലിസിസ് യൂണിറ്റിലെ രോഗികളെ സഹായിക്കാമെന്ന നിർദ്ദേശം ഞാൻ മുന്നോട്ടു വച്ചു. അത് അവർ സസന്തോഷം അംഗീകരിക്കുകയും ചെയ്തു. വിവാഹത്തലേന്നായ ഇന്നലെ അനൂപും ബോബിതയും എന്റെ വീട്ടിലെത്തി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
മധുരവും പങ്കിട്ടാണ് എല്ലാവരും പിരിഞ്ഞത്. 'രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു' എന്ന് ഒക്ടേവിയോ പാസ് എഴുതിയത് പോലെ രണ്ട് പേർ ഒന്നിച്ചപ്പോൾ കാരുണ്യത്തിന്റെ വെളിച്ചം പരക്കുന്നു എന്ന് പറയാം. അനൂപ് ബാലകൃഷ്ണനായും ബോബിത സ്റ്റാൻലിയായും തന്നെ ഒരു മതനിരപേക്ഷ ജീവിതം ആരംഭിക്കുന്ന ഇരുവർക്കും സ്നേഹാശംസകൾ...'അവനവനാത്മ സുഖത്തിന്നാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന ശ്രീനാരായണ ഗുരു വാക്യം പ്രാവർത്തികമാക്കിയ അനൂപിന്റെയും ബോബിതയുടെയും മാതൃക പിന്തുടർന്ന് പണക്കൊഴുപ്പിന്റെ പ്രദർശനങ്ങളുപേക്ഷിക്കാൻ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഈ അനുഭവം പങ്കുവക്കുന്നത്.
ഇന്നുണ്ടായ സമാനമായ മറ്റൊരു അനുഭവം കൂടി കൂട്ടിചേർക്കട്ടെ. കാരാകുറുശ്ശി ഗവ.ഹൈസ്‌ക്കൂളിൽ എംപി. ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ബ്ലോക്കിന്റെ ഉത്ഘാടന വേദിയിലുണ്ടായ അനുഭവമാണത്. മണ്ണാർക്കാട് ഡി.ഇ.ഒ.യും എനിക്ക് ദീർഘകാലമായി ഗാഢസൗഹൃദമുള്ളയാളുമായ വേണുമാസ്റ്റർ ഡി.ഇ.ഒ എന്ന നിലയിലുള്ള തന്റെ ആദ്യശമ്പളം താൻ ഇതുവരെ സേവനമനുഷ്ഠിച്ച വിദ്യാലയങ്ങൾക്കായി വീതിച്ചു കൊടുക്കുകയായിരുന്നു. അതിന്റെ ഒരു വിഹിതമായ 11.000രൂപ കാരാകുറുശ്ശി സ്‌ക്കൂളിനെ ഹൈടെക്കാക്കാനുള്ള ധനസമാഹരണത്തിന് മാഷ് സംഭാവന ചെയ്തു.
ബാക്കി തുക മറ്റ് സക്കൂളുകൾക്കും. ഞാൻ പാലക്കാട് മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രഡിക്റ്റ് സ്‌കോളർഷിപ്പിൽ ഒരു കുട്ടിയുടെ ചെലവ് വഹിക്കണമെന്ന എന്റെ അഭ്യർത്ഥനയും ഇതോടൊപ്പം മാഷ് സ്വീകരിച്ചു. നന്നായി പഠിക്കുമായിരുന്നിട്ടും പ്രതിമാസം 6 രൂപ ഫീസ് കൊടുക്കാനില്ലാതെ എട്ടാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്ന അച്ഛന്റെ മകനായ തനിക്ക് പഠിക്കാനും ഡി.ഇ.ഒ ആകാനും കഴിഞ്ഞത് പൊതുവിദ്യാഭ്യാസം മൂലമാണെന്ന് പറഞ്ഞ വേണുമാഷ് ആ കടം വീട്ടുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് സ്വന്തം ജീവിതാനുഭവത്തെ മുൻനിർത്തി പറഞ്ഞപ്പോൾ സദസ്സ് ആ വാക്കുകൾ കാതുകൾ കൊണ്ട് ശ്രവിക്കുക മാത്രമല്ല, ഹൃദയം കൊണ്ട് ഏറ്റുവാങ്ങുക കൂടിയായിരുന്നു.
പുലിക്കോടൻ അബൂബക്കർ എന്ന പുലാപ്പറ്റ സ്‌ക്കൂളിലെ പൂർവ്വവിദ്യാർത്ഥി തനിക്കിതിന് പ്രേരണയായും മാഷ് അനുസ്മരിക്കുകയുണ്ടായി. ഒരു ദിവസം പുലാപ്പറ്റ സ്‌ക്കൂളിൽ ഓടിക്കിതച്ചെത്തി കീശയിൽ നിന്ന് ഒരുപിടി നോട്ടുകെട്ടുകൾ വാരിയെടുത്ത് മാഷുടെ മേശപ്പുറത്ത് വച്ച്, സ്‌ക്കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ധനസമാഹരണത്തിന് തന്റെ സംഭാവനയാണിതെന്ന് അബുബക്കർ പറയുകയായിരുന്നുവത്രേ!
അബൂബക്കർ പുലാപ്പറ്റ സ്‌ക്കൂളിൽ പഠിച്ച് വലിയ ഉദ്യോഗമൊന്നും നേടിയ ആളല്ല. ഗൾഫിൽ പോയി ചോരനീരാക്കി അദ്ധ്വാനിച്ചുണ്ടാക്കിയ പണമായ 35,000 രൂപ തന്റെ പൂർവ്വ വിദ്യാലയത്തിന് നൽകിയത്. ഈ അനുഭവങ്ങളെല്ലാം നമുക്ക് ചുറ്റും അണയാതെ നിൽക്കുന്ന നന്മകളെക്കുറിച്ച് പ്രതീക്ഷ പകരുന്നതാണ്. ഇരുൾവീണ കാലത്തെക്കുറിച്ചുള്ള കെട്ടവാർത്തകൾ മാത്രം കേൾക്കുന്നതിനിടയിൽ അണയാത്ത നന്മകളെക്കുറിച്ചുള്ള ഇതുപോലുള്ള കൊച്ചുകൊച്ചു അനുഭവങ്ങൾ ശുഭാപ്തിവിശ്വാസം പകരുന്നവയായതുകൊണ്ടാണ് ഇവിടെ പങ്കുവക്കുന്നത്.