- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപ്രവർത്തകർക്ക് മാതൃകയായി എംബി രാജേഷും വിടി ബൽറാമും ടിവി രാജേഷും; കുട്ടികളുടെ മതവും സ്‌കൂൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല; മാതൃകാ ജനപ്രതിനിധികൾക്ക് കൈയടി നൽകി സോഷ്യൽ മീഡിയ
പാലക്കാട്: അദ്ധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ പൊതുവിദ്യാലയങ്ങളെ അവഗണിക്കുമ്പോൾ അതിൽനിന്നും വ്യത്യസ്തരായി ജനപ്രതിനിധികൾ. എംബി രാജേഷ് എംപി, വിടി ബൽറാം എംഎൽഎ, ടിവി. രാജേഷ് എംഎൽഎ എന്നിവരാണ് മറ്റ് ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും മാതൃകയായിരിക്കുന്നത്. സ്‌കൂളിൽ ചേർക്കുമ്പോൾ ജനപ്രതിനിധികൾ കുട്ടികളുടെ മതം പരാമർശിക്കാതിരിക്കുകയും ചെയ്തു. എംബി രാജേഷ് തന്റെ രണ്ടാമത്തെ മകളായ മകൾ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര സർക്കാർ എൽപി സ്‌കൂളിലാണു ചേർത്തത്. വി.ടി. ബൽറാം എംഎൽഎ അദ്വൈത് മാനവിനെ അരീക്കാട് സർക്കാർ എൽപി സ്‌ക്കൂളിൽ ചേർത്തു. ടി.വി. രാജേഷ് എംഎൽഎ മകൻ ആദിലിനെ കണ്ണൂർ വിളയാങ്കോട് സെന്റ് മേരീസ് എൽപി സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തു. രാജേഷിന്റെ മകളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്. എംബി രാജേഷ് എംപി തന്റെ രണ്ടാമത്തെ മകളെയാണ് ഇന്ന് സർക്കാർ സ്‌കൂളിൽ ചേർത്തത്. ഫേസ്‌ബുക്ക് സ്റ്റാറ്റസിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്
പാലക്കാട്: അദ്ധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ പൊതുവിദ്യാലയങ്ങളെ അവഗണിക്കുമ്പോൾ അതിൽനിന്നും വ്യത്യസ്തരായി ജനപ്രതിനിധികൾ. എംബി രാജേഷ് എംപി, വിടി ബൽറാം എംഎൽഎ, ടിവി. രാജേഷ് എംഎൽഎ എന്നിവരാണ് മറ്റ് ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും മാതൃകയായിരിക്കുന്നത്. സ്‌കൂളിൽ ചേർക്കുമ്പോൾ ജനപ്രതിനിധികൾ കുട്ടികളുടെ മതം പരാമർശിക്കാതിരിക്കുകയും ചെയ്തു.
എംബി രാജേഷ് തന്റെ രണ്ടാമത്തെ മകളായ മകൾ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര സർക്കാർ എൽപി സ്‌കൂളിലാണു ചേർത്തത്. വി.ടി. ബൽറാം എംഎൽഎ അദ്വൈത് മാനവിനെ അരീക്കാട് സർക്കാർ എൽപി സ്‌ക്കൂളിൽ ചേർത്തു. ടി.വി. രാജേഷ് എംഎൽഎ മകൻ ആദിലിനെ കണ്ണൂർ വിളയാങ്കോട് സെന്റ് മേരീസ് എൽപി സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തു. രാജേഷിന്റെ മകളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്.
എംബി രാജേഷ് എംപി തന്റെ രണ്ടാമത്തെ മകളെയാണ് ഇന്ന് സർക്കാർ സ്‌കൂളിൽ ചേർത്തത്. ഫേസ്‌ബുക്ക് സ്റ്റാറ്റസിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയാണ് മകളായ പ്രിയങ്കയെ പാലക്കാട് ഈസ്റ്റ് യാക്കര(മണപ്പുള്ളിക്കാവ്) ഗവ. എൽപി സ്‌കൂളിൽ ചേർത്തതെന്നും രാജേഷ് പറയുന്നു. കേന്ദ്രീയ വിദ്യാലയയിൽ എംപി.മാരുടെ മക്കൾക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചാണ് സർക്കാർ സ്‌ക്കൂളിൽ തന്നെ മകളെ ചേർക്കാൻ തീരുമാനിച്ചത്. (കേന്ദ്രീയ വിദ്യാലയവും സർക്കാർ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാൻ നിർവ്വാഹമില്ല.)
എംപിയെന്ന നിലയിൽ അനേകം പേർക്ക് അവർ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാർശ കത്തുകൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തിൽ എംപി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികൾക്ക് പ്രവേശനവും നൽകാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സർക്കാർ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാൻ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ പ്രേരണയായ ഘടകങ്ങളാണെന്നും രാജേഷ് കുറിക്കുന്നു.
ഒപ്പം വിദ്യാർത്ഥി പ്രവർത്തകനായിരുന്ന കാലം മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പൊലീസ് മർദ്ദനത്തിന്റെയും ജയിൽ വാസത്തിന്റെയും ഓർമ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്ന നിർബന്ധത്തിന് പിന്നിലുണ്ട്. ഒരു കാര്യം പ്രത്യേകം ചേർക്കട്ടെ. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ 'ഇല്ല' എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു കാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു.
എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി സമീപിച്ചത്. കിട്ടാത്ത പലർക്കും തന്നോട് നീരസം തോന്നിയിട്ടുണ്ടാവും. ഇത് വായിക്കുമ്പോൾ അതൽപ്പം കുറയുമെന്ന് വിചാരിക്കുന്നതായും പറഞ്ഞാണ് രാജേഷിന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസ് അവസാനിക്കുന്നത്. എംബി രാജേഷിന്റെ മൂത്തമകൾ നിരഞ്ജന ഗവ.മോയൻസ് ഗേൾസ് ഹയർസെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
അരീക്കാട് സർക്കാർ എൽപി സ്‌ക്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതും തൃത്താല എംഎൽഎ ആയ വി.ടി. ബൽറാം ആയിരുന്നു. ബൽറാമിന്റെ വീടിന് തൊട്ടടുത്തുള്ള സ്‌കൂളാണിത്. ടി.വി. രാജേഷ് എംഎൽഎയും മകൻ ആദിലിനെ കണ്ണൂർ വിളയാങ്കോട് സെന്റ് മേരീസ് എൽപി സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തു. രാജേഷിന്റെ മകളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്. ഇവിടെ 185 കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിൽ ചേരാൻ എത്തിയത്. സമൂഹമാധ്യമമായ ഫേസ്‌ബുക് കുറിപ്പിലൂടെയാണ് രാജേഷ് ഇക്കാര്യം അറിയിച്ചത്.
ജനപ്രതിനിധികൾ തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ ചേർത്തതിൽ സോഷ്യൽ മീഡിയയിൽ വൻ അഭിനന്ദന പ്രവാഹം ഉണ്ടായി. ഇതോടൊപ്പം കുട്ടികളുടെ മതം സ്‌കൂൾ രജസ്റ്ററിൽ പരാമർശിക്കാതിരുന്നതിലും അഭിനന്ദന പ്രവാഹം ഉണ്ടായി. ഇന്നത്തെ സങ്കീർണമായ സാമൂഹിക സാഹചര്യങ്ങൾ തീർത്തും ധീരമായ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു.