- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അഞ്ചു പേരും നിർമ്മാണ തൊഴിലാളികൾ; ഒരാൾ കുട്ടിക്കുറ്റവാളിയെന്നും സംശയം; പ്രതികളുടെ വിശദാംശങ്ങൾ പുറത്തു വിടാതെ അന്വേഷണം തുടരുന്നു; അറസ്റ്റിലായവരെല്ലാം തിരുപ്പൂർ സ്വദേശികൾ; മൈസൂരിൽ ശാസ്ത്രീയ തെളിവ് നിർണ്ണായകമാകും; എംബിഎ വിദ്യാർത്ഥിനി അപകടനില തരണം ചെയ്തു
മൈസൂർ: മൈസൂരിൽ എംബിഎ വിദ്യാർത്ഥിനിടെ കൂട്ടബലാത്സംഗം ചെയ്തതിനും സുഹൃത്തിനെ ക്രൂരമായി ആക്രമിച്ചതും തിരുപ്പൂർ സ്വദേശികൾ. കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. അഞ്ചുപേരും തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നുള്ള തൊഴിലാളികളാണ്, പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് റിപ്പോർട്ടുണ്ട്.
എല്ലാവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വിശദ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികളിൽ 'ഒരാൾ പ്രായപൂർത്തിയാകാത്തവനെ പോലെ ആണ്. 17 വയസുണ്ടെന്ന് കരുതുന്നു.അക്കാര്യം ഉറപ്പിക്കണം. പൊലീസിന് സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ആവശ്യമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര നോർത്ത് ലേഔട്ടിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നിൽ മലയാളി വിദ്യാർത്ഥികളാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ വിശദ അന്വേഷണത്തിൽ സത്യം പൊലീസ് കണ്ടെത്തി. ഇതോടെ സംശയ നിഴലിലുള്ള മലയാളികൾ കുറ്റവിമുക്തരുമായി.
സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയായ പെൺകുട്ടിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിർത്തി. കൂടെയുണ്ടായിരുന്ന യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു.
തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടി ചികിത്സയിലാണ്. ഗുരുതരാവസ്ഥ മറികടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികളെ യുവതിക്ക് തിരിച്ചറിയാനാകും. ഇതും കേസിൽ നിർണ്ണായകമാകും.
പതികളെല്ലാം നിർമ്മാണ തൊഴിലാളികളാണ്. തമിഴ്‌നാട്ടിൽനിന്ന് മെസൂരുവിൽ ജോലിക്കെത്തിയ ഇവർ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കർണാടക ഡി.ജി. പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ പഴക്കച്ചവടക്കാരെന്നായിരുന്നു പുറത്തു വന്ന വാർത്ത. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ചശേഷമാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. അതിനിടെ, കേസിലെ പ്രതികളെ തേടി കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ സൂചന നൽകിയിരുന്നു.
പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേന്ദ്രങ്ങൾ ഇത്തരം സൂചനകൾ നൽകിയത്. പ്രതികൾ എൻജിനീയറിങ് വിദ്യാർത്ഥികളാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെയും തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ