- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നാക്ക സംവരണത്തിനുള്ള കുടുംബ വാർഷിക വരുമാന പരിധി കേന്ദ്രം നിശ്ചയിക്കാത്തത് പ്രതിസന്ധിയാകും; എംബിബിഎസ് പ്രവേശനത്തിൽ അനിശ്ചിതത്വം ഏറെ
തിരുവനന്തപുരം:എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള സംസ്ഥാന റാങ്ക് പട്ടിക ഇന്നു പ്രസിദ്ധീകരിക്കുമെങ്കിലും പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര നടപടി എന്നു പൂർത്തിയാകുമെന്നു വ്യക്തമായാലേ സംസ്ഥാനത്ത് അലോട്‌മെന്റ് നടത്താനാകൂ എന്നതാണ് വസ്തുത.
ഓപ്ഷൻ ക്ഷണിച്ച് അലോട്‌മെന്റ് നടത്തണമെങ്കിൽ ഇതു സംബന്ധിച്ച ഷെഡ്യൂൾ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പ്രസിദ്ധീകരിക്കണം എന്നതാണ് വസ്തുത. ആദ്യ അഖിലേന്ത്യാ അലോട്‌മെന്റിനുശേഷം ആദ്യ സംസ്ഥാന അലോട്‌മെന്റ് എന്നതാണ് നിലവിലുള്ള രീതി. രണ്ടാം അഖിലേന്ത്യാ അലോട്‌മെന്റിനു ശേഷമാകും രണ്ടാം സംസ്ഥാന അലോട്‌മെന്റ്.
മുന്നാക്ക സംവരണത്തിനുള്ള (ഇഡബ്ല്യുഎസ്) കുടുംബ വാർഷിക വരുമാന പരിധി കേന്ദ്രത്തിൽ 8 ലക്ഷം രൂപയും കേരളത്തിൽ 4 ലക്ഷവുമാണ്. സംസ്ഥാനങ്ങൾക്കു സ്വന്തം നിലയിൽ ഇതു നിശ്ചയിക്കാൻ അധികാരമുണ്ട്. വരുമാന പരിധി പുതുക്കി നിശ്ചയിക്കുമെന്നു സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെഡിക്കൽ പിജി പ്രവേശനം സംബന്ധിച്ചാണു കേസെങ്കിലും ബിരുദ പ്രവേശനത്തിനും അതേ നിരക്ക് സ്വീകരിക്കേണ്ടി വരും.
ഇക്കാര്യത്തിൽ തീരുമാനം വരാതെ ബിരുദ തലത്തിലും അഖിലേന്ത്യാ അലോട്‌മെന്റ് നടക്കില്ല. സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിലെ 15 % സീറ്റ് അഖിലേന്ത്യാ ക്വോട്ടയിലാണ്. ഈ സീറ്റിലേക്കുള്ള ഇഡബ്ല്യുഎസ് വരുമാന പരിധിയിൽ മാറ്റം വന്നാൽ 8 ലക്ഷം വരുമാന പരിധി വച്ച് വിദ്യാർത്ഥികൾ മുൻപു നൽകിയ സർട്ടിഫിക്കറ്റ് മാറ്റി നൽകേണ്ടി വരും.