- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യകേന്ദ്രത്തിൽനിന്ന് ആറ് ലക്ഷം രൂപയുടെ കോവിഡ് പരിശോധന കിറ്റുകൾ മോഷ്ടിച്ചു; അഹമ്മദാബാദിൽ എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ
അഹമ്മദാബാദ്: ആരോഗ്യകേന്ദ്രത്തിൽനിന്ന് കോവിഡ് പരിശോധന കിറ്റുകൾ മോഷ്ടിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ. അഹമ്മദാബാദ് എൻ.എച്ച്.എൽ. മുനിസിപ്പൽ മെഡിക്കൽ കോളേജിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥിയും ഗാന്ധിനഗർ സ്വദേശിയുമായ മീത് ജെത്വയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 24-നാണ് അഹമ്മദാബാദ് ഗട്ട്ലോഡിയയിലെ അർബൻ ഹെൽത്ത് സെന്ററിൽ(യുഎച്ച്സി) നിന്ന് മീത് ജെത്വ 6.27 ലക്ഷം രൂപയുടെ കോവിഡ് പരിശോധന കിറ്റുകൾ മോഷ്ടിച്ചത്. മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന മറ്റൊരാൾക്ക് വിൽക്കാനാണ് എംബിബിഎസ് വിദ്യാർത്ഥിയായ പ്രതി കോവിഡ് കിറ്റുകൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
16 പെട്ടി കോവിഡ് ആന്റിജൻ പരിശോധന കിറ്റുകൾ കാണാനില്ലെന്ന് ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. പവൻ പട്ടേൽ മാർച്ച് 24-ന് തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനക്കാരാണ് പരിശോധന കിറ്റുകൾ കാണാനില്ലെന്ന് തന്നെ അറിയിച്ചതെന്നും ഒരാൾ കാറിൽ കിറ്റുകൾ കയറ്റികൊണ്ടുപോകുന്നത് ജീവനക്കാരിലൊരാൾ കണ്ടെന്നും പരാതിയിലുണ്ടായിരുന്നു. കാറിന്റെ രജിസ്ട്രേഷൻ നമ്പറും പൊലീസിന് നൽകി. തുടർന്ന് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ന്യൂസ് ഡെസ്ക്