ദുബായ്: യങ്ങ് ടാലന്റ്‌സ് ക്രിക്കറ്റ് അക്കാദമി, റെഡ് 94.7 എഫ്എം, ടൈം ഇവന്റ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഷാർജ ക്രിക്കറ്റ് കൗൺസിലിന്റെ സഹകരണത്തിൽ ഷാർജ സ്‌കൈലൈൻ കോളേജ് ഗ്രൗണ്ടിൽ നടന്ന എം.സി.എൽ 2020ക്രിക്കറ്റ് ടൂർണമെന്റിൽ തൃശൂർ പുലികൾ ജേതാക്കളായി.

സ്‌കോർ : തൃശൂർ പുലികൾ19.2 ഓവറിൽ 146/10 ട്രിവാണ്ട്രം റോയൽസ് 20 ഓവറിൽ 129/ 8 . സംഗീത സംവിധായകൻ രാജാമണി സമ്മാനദാനം നിർവഹിച്ചു

കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ചുള്ള ടീമുകളും ട്രാവൻകൂർ , തലശ്ശേരി എന്നീ മേഖലാ ടീമുകളും പങ്കെടുത്ത ടൂർണമെന്റിൽ ലോകകപ്പ് ക്രിക്കറ്റിൽ യു.എ.ഇ ക്ക് വേണ്ടി കളിച്ച കൃഷ്ണചന്ദ്രനാണ് തൃശൂർ പുലികളെ നയിച്ചത്.