ദുബായ്: യങ്ങ് ടാലന്റ് ക്രിക്കറ്റ് അക്കാദമി, റെഡ് 94.7 എഫ്എം, ടൈം ഇവന്റ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഷാർജ ക്രിക്കറ്റ് കൗൺസിലിന്റെ സഹകരണത്തിൽ എം.സി.എൽ 2020 ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു.ഏപ്രിൽ 10 മുതൽ മെയ് 22 വരെയുള്ള വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ ഷാർജ സ്‌കൈലൈൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ചുള്ള ടീമുകളും ട്രാവൻകൂർ , തലശ്ശേരി എന്നീ മേഖലാ ടീമുകളും പങ്കെടുക്കും.

ലോകകപ്പ് ക്രിക്കറ്റിൽ യു.എ.ഇ ക്ക് വേണ്ടി കളിച്ച കൃഷ്ണചന്ദ്രൻ, 19 വയസിൽ താഴെയുള്ള യു.എ.ഇ ടീമംഗം ജസ്റ്റിൻ ജെയിംസ , 14 വയസിൽ താഴെയുള്ള കേരള ടീമംഗം ഷോണ് റോജർ എന്നിവർ ഈ ടൂർണമെന്റിൽ കളിക്കുന്നു.റെഡ് 94.7 എഫ്എം, ദുബായ് വെറ്ററൻസ് ,സ്ത്രീകൾ മാത്രമുള്ള ടീം എന്നിവരുടെ പ്രദർശന മത്സരങ്ങളും ടൂർണമെന്റിന്റെ ഭാഗമായി നടക്കും.

മലയാളികൾ മാത്രം കളിക്കുന്ന ടൂർണമെന്റിൽ മുൻ കേരള തമിഴ്‌നാട് രഞ്ജി താരങ്ങളും പങ്കെടുക്കും.എം.ഷാഹുൽ ഹമീദ്,സിമി സനൽ ,സതീഷ് കുമാര് സി.എം,ആഷിഖ് അസീസ്, ഷെഹ്‌സാദ് അൽത്താഫ്, ചാൾസ് പോൾ , ഷിനോയ് സോമൻ, ,അസ്മ ഷൗക്കത്ത്, റോജിൻ പൈനുംമൂട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

എം.ഷാഹുൽ ഹമീദ്,സതീഷ് കുമാര് സി.എം,ആഷിഖ് അസീസ്, ചാൾസ് പോൾ , ഷിനോയ് സോമൻ,സുധീർ സുബ്രഹ്മണ്യൻ ,അസ്മ ഷൗക്കത്ത് ,ബിജു പി കോശി എന്നിവർ ഡയറക്ടർമാരായും റാഫി മാത്യു മാച്ച് റഫറിയായും പ്രവർത്തിക്കുന്നുവെന്ന് മീഡിയ കൺവീനർ റോജിൻ പൈനുംമൂട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0529346776 എന്ന നമ്പറിൽ ബന്ധപ്പെടുക