വി.ജെ. ട്രാവൺ സോംഗ് കോണ്ടെസ്റ്റ് 2016-ന്റെ വിജയത്തിനുശേഷം വീണ്ടും എം.സി.എൻ. നിങ്ങൾക്കായി കാഴ്ചവെയ്ക്കുന്നു MCN International sing off 2017 -Seaosn 2. ഇരുപത് രാജ്യങ്ങളിൽ നിന്നുമായി 101 മത്സരാർത്ഥികൾ പങ്കെടുത്ത സീസൺ 1, ഓൺലൈൻ റിയാലിറ്റി ഷോ രംഗത്ത് വൻ ചുവടുവയ്പാണ് നടത്തിിയത്. 15 ലക്ഷിൽപരം കാഴ്ചക്കാരിലേക്കു എത്തപ്പെട്ട ഈ ഷോ, ഇന്റർനെറ്റ് സ്റ്റാൻഡേർഡ് റേറ്റിങ് അനുസരിച്ചു ഇന്ത്യയിലെ തന്നെ നമ്പർ 1 റിയാലിറ്റി ഷോ എന്നറിയപ്പെടുന്നു. ഇതിൽ പങ്കെടുത്ത് പ്രതിഭ റതളിയിച്ച പലർക്കും അവസരങ്ങളുടെ ഒരു ജാലകമാണ് തുറന്നു കിട്ടിയത്. ആരാലും അറിയപ്പെടാതെ പോകാമായിരുന്ന അനേക പ്രതിഭകളെ സംഗീതത്തിന്റെ മുൻനിരയിശലക്ക് കൊണ്ടുവരുവാൻ കഴിഞ്ഞു എന്നുള്ളത് ഈ ഷോയുടെ റേറ്റിംഗിലുപരി പരിപാടിയുടെ വിശ്വാസ്യത പതിന്മടങ്ങായി വർധിച്ചു.

സീസൺ-1 ന്റെ വൻ വിജയമാണ് സീസൺ -2 വിലേക്കുള്ള ചുവടുവയ്പിനു കാരണമായി തീർന്നത്. മത്സരാർത്ഥികൾക്കായി വിപുലമായ അവസരങ്ങളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്. മുപ്പതു രാജ്യങ്ങളിൽ നിന്നായി 50 ലക്ഷിലധികം പേരിലേക്ക് എത്തപ്പെടുന്ന ഈ ഷോ, ക്രിസ്ത്യൻ ടെലിവിഷൻ രംഗ് അതികായരായ പവർ വിഷനുമായി സഹകരിച്ചാണ് നടത്തപ്പെടുന്നത്. ഒരു ദിവസം 5 ലക്ഷത്തിൽപരം പ്രേക്ഷകരുള്ള മലയാളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ചാനലായ പവർ വിഷനിൽ റിയാലിറ്റി ഷോയുടെ സെക്കൻഡ് റൗണ്ട് മുതൽ സംപ്രേഷണം ചെയ്യപ്പെടുന്നതാണ്. ഇത് ഇന്റർനെറ്റിനു പുറമെ ടെലിവിഷൻ രംഗത്തേക്കും കടന്നു ചെല്ലുവാനുള്ള വലിയ അവസരമാണ് മത്സരാർത്ഥികൾക്ക് തുറന്നു കിട്ടുന്നത്.

മൂന്നു റൗണ്ടുകളിലായി അഞ്ഞൂറോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കുവാൻ എത്തുന്ന ഈ മത്സരത്തിൽ ഒന്നാം സമ്മാനമായി 1 ലക്ഷം രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങളായി യഥാക്രമം 50,000 രൂപയും, 30,000 രൂപയും നൽകപ്പെടുന്നു. പ്രശസ്ത ഗായകൻ ബിനോയി ചാക്കോ, പിന്നണി ഗായിക മിന്മിനി, സംഗീത സംവിധായകനും നിർമ്മാതാവുമായ ജിനോ കുന്നുംപുറത്ത്, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്മാനുവേൽ ഹെന്റി, പ്രശസ്ത സംഗീതജ്ഞൻ ഗ്രാഡി ലോംഗ്, ഗായിക എലിബത്ത് രാജു, സംഗീത സംവിധായകനും ഗായകനുമായ രജു ജോസഫ് എന്നിവർ ചേർന്ന വിദഗ്ധ പാനലാണ് മത്സാർത്ഥികളുടെ ഗാനങ്ങൾ വിലയിരുത്തുന്നത്. ഒമ്പത് പേർ അടങ്ങുന്ന ടെക്നിക്കൽ ടീം ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

13 വയസുമുതൽ പ്രായമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.ജനുവരി 1-ന് ആരംഭിക്കുന്ന മത്സരത്തിലേക്കായി ഗാനങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ റൗണ്ടിനായി വാദ്യോപകരണങ്ങളുടെ സഹായം ഇല്ലാതെ, ഒരു മിനിറ്റിൽ കവിയാത്ത ഒരു ക്രിസ്തീയ ഗാനം, നിങ്ങളുടെ ഫോണിൽ സെൽഫി ആയോ, അല്ലാതെയോ വീഡിയോ സഹിതം mcn.minu@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്. ഗാനങ്ങൾ മലയാളത്തിലോ, ഇംഗ്ലീഷിലോ ആകാം.