- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ഉപയോഗിക്കും മുമ്പ് എംസ്‌പൈ ഡൗൺലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക; നിങ്ങൾ എന്തു ചെയ്താലും ട്രാക് ചെയ്യുന്ന അപ്ലിക്കേഷൻ നിലവിൽ വന്നു.
ശരിക്കും ആപ്പിലാക്കുന്ന ഒരു ചാര സ്മാർട്‌ഫോൺ ആപ് രംഗത്തെത്തിയിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരോ ഭർത്താക്കന്മാരോ ഒരു സുപ്രഭാതത്തിൽ സർപ്രൈസ് ഗിഫ്റ്റായി ഒരു പുത്തൻ സ്മാർട്ട് തരികയാണെങ്കിൽ അത് എന്തു ചെയ്യും? ശരാശരി ദമ്പതിമാരുടെ ഹൃദയം സ്‌പോഞ്ച് പോലെ മൃദുലമാണെങ്കിൽ അത് വാങ്ങി പോക്കറ്റിലിടും. അല്ലെ. സൂക്ഷിക്കുക! അതിൽ അപകടം പതിയിരിക്കു
ശരിക്കും ആപ്പിലാക്കുന്ന ഒരു ചാര സ്മാർട്‌ഫോൺ ആപ് രംഗത്തെത്തിയിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരോ ഭർത്താക്കന്മാരോ ഒരു സുപ്രഭാതത്തിൽ സർപ്രൈസ് ഗിഫ്റ്റായി ഒരു പുത്തൻ സ്മാർട്ട് തരികയാണെങ്കിൽ അത് എന്തു ചെയ്യും? ശരാശരി ദമ്പതിമാരുടെ ഹൃദയം സ്‌പോഞ്ച് പോലെ മൃദുലമാണെങ്കിൽ അത് വാങ്ങി പോക്കറ്റിലിടും. അല്ലെ. സൂക്ഷിക്കുക! അതിൽ അപകടം പതിയിരിക്കുന്നുണ്ടാകാം. നിങ്ങളെ വലിയ ഒരു ദുരന്തത്തിലേക്ക് നയിക്കാവുന്ന അപകടം.
രഹസ്യ ബന്ധങ്ങൾ വച്ചു പുലർത്തുന്ന ഭാര്യമാരേയും ഭർത്താക്കന്മാരേയും കുരുക്കിലാക്കാൻ ഉദ്ദേശിച്ച് പുറത്തിറക്കിയ എംകപ്ൾ എന്ന പേരിലുള്ള ഈ ആപ് സ്മാർട് ഫോണിലുണ്ടെങ്കിൽ നിങ്ങളുടെ സർവ കളികളേയും കൃത്യമായി അത് ട്രാക് ചെയ്യും. നിങ്ങളുടെ ഫോൺ കോളുകൾ ഉൾപ്പെടെ. ഈ ആപ്പുള്ള മൊബൈലിലെ കോളുകൾ, ഇ മെയിൽ, മെസേജുകൾ, ഫേസ്‌ബുക്ക് ഉപയോഗം, സ്‌കൈപ് ചാറ്റ്, എടുത്ത ചിത്രങ്ങൾ തുടങ്ങി സർവ്വം പിടിച്ചെടുക്കും.
സംശയത്തിന്റെ നിഴലിലുള്ളവരുടെ ഫോൺ സംഭാഷങ്ങൾ റെക്കോർഡ് ചെയ്യാനും അവരുടെ ചലനങ്ങൽ ജിപിഎസിലൂടെ ട്രാക് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ലണ്ടനിലെ എംസ്‌പൈ എന്ന കമ്പനിയാണ് ഈ ആപിന്റെ ഉപജ്ഞാതാക്കൾ. ആപ് ഉപയോഗിച്ച് മറ്റുള്ളവരുടെ ഫോണുമായി ബന്ധപ്പെടുത്തുന്നതിനു മുമ്പ് ഉപഭോക്താക്കൾ അവരുടെ സമ്മതം വാങ്ങിയിരിക്കണമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
മക്കളെ നിരീക്ഷിക്കുന്നതിനു രക്ഷിതാക്കൾക്കും ജീവനക്കാരെ നിരീക്ഷിക്കുന്നതിനു ബോസുമാർക്കുമാണ് പ്രധാനമായും ഈ ആപ് കമ്പന വിപണനം ചെയ്യുന്നത്. പക്ഷേ അവിഹിത, രഹസ്യം ബന്ധങ്ങളുള്ള ഭാര്യ ഭർത്താക്കന്മാരെ പിടികൂടാനും ഇതു വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം ഏതു തരത്തിലുള്ള രഹസ്യ ചാരവൃത്തിയും നിയമവിരുദ്ധമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. 'ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ ജോലിസ്ഥലത്തെ ബോസോ ഈ ആപ് ഇൻസ്റ്റോൾ ചെയ്ത മൊബൈൽ തരികയാണെങ്കിൽ അത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നു കയറ്റമാകും,' സ്ലേറ്റർ ആന്റ് ഗോർഡൻ പ്രൈവസി വിദഗ്ധൻ ജെറമി ക്ലാർക്ക് വില്യംസ് പറയുന്നു.