കോഴിക്കോട്: കോഴിക്കോട് നടന്ന ജനറൽ ബോഡി യോഗത്തിൽ മലബാർ ഡവലപ്പ്‌മെന്റ് ഫോറ(എം,ഡി,എഫ്) ത്തിന് 2017,20 വർഷ േത്താക്കുള്ള സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞടുത്തു.സൗദിയിലെ പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായആലുങ്കൽ മുഹമ്മദ് (മുഖ്യ രക്ഷാധികാരി), എ.കെ.ഫൈസൽ, ഹസൻ തിക്കോടി (പാട്രൺ), എം.കെ.മുനീർ എംഎ‍ൽഎചെയർമാൻ, കെ.എം.ബഷീർ (പ്രസിഡ്), അബ്ദുള്ള കാവുങ്ങൽ, മുസ്തഫ മഞ്ചേരി. നുസ്ര ത്ത് ജഹാൻ, അസീസ് തോലേരി ദുബൈ (വൈസ് പ്രസിഡ്), ഓർഗനൈസിങ്ങ് സെക്രട്ടറിയായി കെ.സെയ്ഫുദ്ദീൻ, ജനറൽ സെക്രട്ടറിയായി അമ്മാർ കിഴുപറമ്പ്, സെക്രട്ടറിമാരായി, മൊയ്തീൻ ചെറുവണ്ണൂർ, രമേഷ് കുമാർ മഞ്ചേരി,ഷെയ്ക്ക് ഷഹീദ്, ട്രഷററായി അബ്ദുൽ കരീം ഉപദേശക സമിതി കൺവീനറായി എസ്.എ.അബുബക്കർ, ഉപദേശക സമിതി കോഓർഡിനേറ്റർമാരായി, മൊയ്തീൻ കുട്ടി കാവുങ്ങൽ അരീക്കാട്, ഗുലാം ഹുസൻ എന്നിവരെയും തെരഞ്ഞെടുത്തു.

മെമ്പർഷിപ്പ് വിതരണം വിപുലീകരിക്കാൻ തീരുമാനിച്ചു.അബ്ദുള്ള കാവുങ്ങൽ (ഡൽഹി) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ വലിയവിമാനങ്ങൾ ഇറക്കുക, ഈ വർഷത്തെ ഹജ്ജ് ക്യാമ്പും ഹജ്ജ് വിമാന സർവ്വീസും കോഴിക്കോട് നിന്ന് ആരംഭിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി സമരം വീണ്ടും ശക്തമാക്കുമെന്ന് യോഗം തീരുമാനിച്ചു. ഡിസംബർ അഞ്ചിനു പാർലമെന്റിനു മുന്നിൽ മലബാർ ഡവലപ്പ്മെന്റ് ഫോറം നടത്തിയ സമരം ഇവ്വിശയത്തിലുള്ള സമരങ്ങളുടെ തുടക്കം മാത്രമായിരുന്നെന്നും വേണ്ടിവന്നാൽ പാർലമെന്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം അടക്കമുള്ള പ്രക്ഷോഭങ്ങൾ നടത്തുമെന്നും യോഗം മുന്നറിയിപ്പു നൽകി.