ജ്ജ് ക്യാമ്പ് കോഴിക്കോട് തിരിച്ചു കൊണ്ടുവരാൻ ശക്തമായി പ്രവർത്തിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി മലബാർ ഡവല്‌പെമെന്റ് ഫോറത്തിന് ഉറപ്പ് നല്കി. കരിപ്പൂർ വിശയം അതീവ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

എറണാകുളത്ത് വച്ചാണ് എംഡിഎഫ് ഭാരവാഹികൾ മന്ത്രിയെ സന്ദർശിച്ചത്. കരിപ്പൂർ വിമാനത്താവളത്തെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചന മന്ത്രിയുടെ ശ്രദ്ധയിൽ തെളിവുകൾ നിരത്തി ഹാജരാക്കി.

കേന്ദ്ര വഖഫ് കൗൺസിൽ അംഗമായ അഡ്വ നൗഷാദ്. ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവ് ഡോക്ടർ ഷഫീഖ്, മലബാർ ഡവലപ്‌മെൻഫ് ഫോറം പ്രസിഡന്റ് കെ എം ബഷീർ, മുസ്തഫ മഞ്ചേരി, കരിം ജിടെക്, രമേശ് കുമാർ മഞ്ചേരി, മൊയ്തീൻ ചെറുവണ്ണൂർ മുതലയാവർ നിവേദക സംഘത്തിനൊപ്പമുണ്ടായിരുന്നു.