- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു; ലക്ഷ്യംവെച്ചത് വിദ്യാർത്ഥികളെ; ആഡംബരകാറും കസ്റ്റഡിയിൽ; മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്
മലപ്പുറം: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. ലക്ഷ്യംവെച്ചത് വിദ്യാർത്ഥികളെ. ആഡംബരകാറും കസ്റ്റഡിയിൽ. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സമന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് അതി മാരക മയക്കുമരുന്ന് ആയ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായിത്.
മുസ്തഫ, ഇസ്ഹാഖ്, എന്നിവർ കെ.എൽ.10 എ.വി 785 എന്ന കാറിൽ ബാംഗ്ലൂരിൽ നിന്ന് അതി മാരക മയക്ക് മരുന്നായ എം.ഡി.എം.എകടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി അനികുമാർ അറിയിച്ചതിനെ തുടർന്ന് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ സിഇഒ മുഹമ്മദ് അലി ്രൈഡവർ രാജീവ് എന്നവരും മലപ്പുറം സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ, മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ , സിന്ധു എന്നിവരും പെരിന്തൽമണ്ണ റൈഞ്ച് പാർട്ടി, കുറ്റിപ്പുറം റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തുവ്വക്കാട് വെച്ച് മേൽ കാറിനെ തടഞ്ഞ് നിർത്തുകയും കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പടുകയും കാർ ഓടിച്ചിരുന്ന ഇസ്ഹാഖ് എന്നയാളെ 54 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ യും 2 ഗ്രാം പിൽസ് രൂപത്തിലുള്ള എം.ഡി.എം.എയുമായി പിടികൂടി അറസ്റ്റു ചെയ്തത്.
എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ആഢബര കാറും കസ്റ്റഡിയിൽ എടുത്തു . പിടികൂടിയ മയക്ക് മരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരും. തിരൂർഭാഗത്ത് ചെറുകിട വിൽപ്പനക്കാർക്ക് ആയി എത്തിച്ചു നൽകിയ മയക്കുമരുന്ന് ആണ് പിടിയിലായത് ബാഗ്ലൂരിൽ നിന്ന് വാളയാർ വഴി രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടി കുടിയത് '.കോട്ടക്കൽ, വൈലത്തുർ , തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ആണ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ആണ് പ്രതികൾ വലയിലായത്.
.സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ടി പ്രജോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അലി. കെ ്രൈഡവർ കെ രാജീവ് ,കുറ്റിപ്പുറം റേഞ്ച് ഇൻസ്പകർ സാദിഖ് സാർ, പ്രിവന്റീവ് ഓഫീസർ രാമൻ കുട്ടി, പെരിന്തൽമണ്ണ റൈഞ്ച് ഇൻസ്പകടർ സലീം സാർ, സിഇഒ അരുൺ കുമാർ, രാജേഷ് മലപ്പുറം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പ കടർ ജിജി പോൾ സാർ, കെ രാമ ക്യഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ, അലക്‌സ്, സിന്ധു എന്നിവർ ആണ് സംഘത്തിൽ ഉണ്ടായത്.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ട് പിടിച്ച കേസിന് പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതൽ രണ്ടുവർഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിതെന്നും സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ പറഞ്ഞു.