- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎയുമായി കോഴിക്കോട് മൂന്ന് പേർ അറസ്റ്റിൽ; ലഹരി മരുന്ന് കണ്ടെത്തിയത് നൈറ്റ് പട്രോളിംഗിനിടെയിലെ പരിശോധനയിൽ
കോഴിക്കോട്: നിരോധിത ഉത്തേജക ലഹരി മരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പൂളേങ്കര നടുക്കണ്ടി പറമ്പ് ഷിജാഹ്(26), കല്ലായി അമ്മാറമ്പത്ത് മുഹമ്മദ് ആഷിക്ക് (25), കല്ലായി അമ്മാറമ്പത്ത് മുഹസിൻ എന്നിവരെയാണ് വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി പൊലീസ് പട്രോളിംഗിനിടെയാണ് വെള്ളയിൽ ഫിഷറീസ് സ്കൂളിന് സമീപം റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ യുവാക്കളെ കണ്ടത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ പരിഭ്രമിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ആണ് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള 6 ഗ്രാം നിരോധിത ഉത്തേജക ലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തത്.
പ്രതികളുടെ പേരിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.