- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം നഗരസഭ പ്രതിപക്ഷ കൗൺസിലർക്ക് എതിരെ മീടൂ ആരോപണം; അദ്ധ്യാപകൻ കൂടിയായ മുതിർന്ന സിപിഎം നേതാവിനെ വെട്ടിലാക്കിയത് മുൻ വിദ്യാർത്ഥിനിയുടെ എഫ്ബി പോസ്റ്റ്; യുവതിക്ക് പിന്തുണയുമായി നിരവധി പേർ
മലപ്പുറം: മലപ്പുറം നഗരസഭ പ്രതിപക്ഷ കൗൺസിലറായ സിപിഎം നേതാവ് മീടു വിവാദത്തിൽ പെട്ടു. മുതിർന്ന നേതാവിനെതിരെ മുൻ വിദ്യാർത്ഥിനിയാണ് മീറ്റൂ ആരോപണം സോഷ്യൽ മീഡിയ വഴി നടത്തിയത് ആരോപണ വിധേയനായ കൗൺസിലർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീൻ ഷോട്ടും മറ്റും യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
പോസ്റ്റിനു താഴെ നിരവധി ആളുകളാണ് യുവതിയെ പിന്തുണച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഈ അടുത്ത കാലത്താണ് ആരോപണ വിധേയനായ സിപിഎം നേതാവ് സ്‌കൂൾ അദ്ധ്യാപക ജീവിതം അവസാനിപ്പിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തന്റെ അദ്ധ്യാപന ജീവിതത്തെ കുറിച്ചും മറ്റും വാചാലനായി എഴുതിയതുമാണ് യുവതിയെ ചൊടിപ്പിച്ചത്. തുടർന്നാണ് താൻ വിദ്യാർത്ഥിനി ആയിരിക്കേ തനിക്കെതിരെ ആരോപണ വിധേയനായ മുൻ അദ്ധ്യാപകനും ഇപ്പോൾ മലപ്പുറം നഗരസഭ സിപിഎം കൗൺസിലറുമായ വ്യക്തിയായ ഇയാൾ നടത്തിയ ലൈംഗിക അതിക്രമങ്ങൾ തുറന്നെഴുതി കുറിപ്പ് ഇയാളുടെ ഫോട്ടോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
അതേ സമയം ഇതേ സ്‌കൂളിൽ പഠിച്ചിരുന്ന നിരവധി പെൺകുട്ടികൾ ഈ ആരോപണം ശരിവെക്കുന്ന രീതിയിൽ കമെന്റുമായി പോസ്റ്റിനു താഴെ വന്നിട്ടുമുണ്ട്. അതേ സമയം തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുഞ്ഞുങ്ങളുടെ ഭയത്തെ തന്റെ താൽപര്യങ്ങൾക്ക് വേണ്ടി കരുവാക്കിയ 'അദ്ധ്യാപകനാണ് ഇയാളെന്നും,' ബാൻഡ് മേളത്തോടെ സ്‌കൂളിന്റെ പടിയിറങ്ങുകയാണെന്നും ഇതുസംബന്ധിച്ചു സംശയം ചോദിച്ച വ്യക്തിയോട് മീറ്റു ആരോപണം ഉന്നയിച്ച യുവതി പറഞ്ഞു.
എന്നാൽ, ഇത്തരത്തിലൊരാളെ റോൾ മോഡൽ ആക്കി ആർപ്പു വിളിക്കുന്നവരും കൂടെ കരഘോഷം നടത്തി ഉമ്മ പറത്തി ആഘോഷിക്കുന്നവരും കണ്ണടച്ചിരുട്ടാക്കിയാൽ ഇല്ലാതാവുന്നതല്ല, പരിപാവനമായ ഒരു വേഷത്തിൽ ഇതുവരെ ചെയ്തു കൂട്ടിയ അശ്ലീലങ്ങൾ എന്നൊന്ന് വിളിച്ചു പറയണം എന്ന് തോന്നി. മറ്റ് ആധികാരികതകൾ ഒന്നും ആവശ്യമില്ലാത്തതുകൊണ്ടും ഇതൊന്നും അകത്തളങ്ങളിൽ കുഴിച്ചു മൂടപ്പെടരുത് എന്ന് നിർബന്ധം ഉള്ളതു കൊണ്ടും ഇവിടെ പോസ്റ്റ് ചെയതു എന്ന് മാത്രമെന്നും യുവതി പറഞ്ഞു.