- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭവത്തിന് ശേഷം സെറ്റിലെത്തിയത് ഭയത്തോടെ മാത്രം; ലൊക്കേഷനിൽ വച്ച് അയാൾ പലതവണ സ്പർശിക്കാൻ ശ്രമിച്ചു; നേരിടേണ്ടി വന്നത് പറഞ്ഞറിയിക്കാൻ വയ്യാത്ത മാനസിക പീഡനം; സംവിധായകൻ സൂസി ഗണേശനെതിരെ മീ ടൂ ആരോപണവുമായി അമല പോൾ
ചെന്നൈ: തെന്നിന്ത്യൻ നായിക അമലപോളും സംവിധായകനെതിരെ തുറന്നുപറച്ചിലുമായി രംഗത്ത്. തമിഴ് സംവിധായകൻ സൂസി ഗണേശനെതിരേ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തൽ നടത്തിയത്. സൂസി ഗണേശനിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടംഗിനിടെ ഇയാൾ മോശമായി പെരുമാറിയെന്ന് അമല വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ശരീരത്തിൽ സ്പർശിക്കാൻ സൂസി ഗണേശൻ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ ലൊക്കേഷനിൽ ഭയത്തോടെയാണ് നിന്നതെന്നും അമല വിവരിച്ചു. വളരെയധികം മാനസിക പീഡനം നേരിടേണ്ടി വന്നു. ലീനയുടെ പരാതിയും സത്യമാണെന്നാണ് അമല പറയുന്നത്. നേരത്തെ ലീനയുടെ പരാതി ദുരുദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു സൂസി ഗണേശൻ പറഞ്ഞത്. അമല കൂടി രംഗത്തുവന്നതോടെ സൂസി ഗണേശന്റെ നില പരുങ്ങലിലാകുകയാണ്.
ചെന്നൈ: തെന്നിന്ത്യൻ നായിക അമലപോളും സംവിധായകനെതിരെ തുറന്നുപറച്ചിലുമായി രംഗത്ത്. തമിഴ് സംവിധായകൻ സൂസി ഗണേശനെതിരേ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തൽ നടത്തിയത്. സൂസി ഗണേശനിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടംഗിനിടെ ഇയാൾ മോശമായി പെരുമാറിയെന്ന് അമല വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ശരീരത്തിൽ സ്പർശിക്കാൻ സൂസി ഗണേശൻ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ ലൊക്കേഷനിൽ ഭയത്തോടെയാണ് നിന്നതെന്നും അമല വിവരിച്ചു. വളരെയധികം മാനസിക പീഡനം നേരിടേണ്ടി വന്നു. ലീനയുടെ പരാതിയും സത്യമാണെന്നാണ് അമല പറയുന്നത്. നേരത്തെ ലീനയുടെ പരാതി ദുരുദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു സൂസി ഗണേശൻ പറഞ്ഞത്. അമല കൂടി രംഗത്തുവന്നതോടെ സൂസി ഗണേശന്റെ നില പരുങ്ങലിലാകുകയാണ്.
Next Story