- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒരു മാസത്തിനുള്ളിൽ നൂറിലേറെ പേർക്ക് അഞ്ചാം പനി; രാജ്യം അഞ്ചാം പനിയുടെ പിടിയിലെന്ന് റിപ്പോർട്ട്
ന്യൂയോർക്ക്: രാജ്യം അഞ്ചാം പനിയുടെ പിടിയിലെന്ന് റിപ്പോർട്ട്. ജനുവരി മാസത്തിൽ തന്നെ 102 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ചാം പനി വ്യാപകമായതിന്റെ ഉദാഹരണമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പതിനാലു സംസ്ഥാനങ്ങളിലായി ഒരു മാസം കൊണ്ട് നൂറിലേറെ അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ വർഷം അഞ്ചാം പനിയെ പകർച്ചവ്യാധിയായി പ്രഖ്യ
ന്യൂയോർക്ക്: രാജ്യം അഞ്ചാം പനിയുടെ പിടിയിലെന്ന് റിപ്പോർട്ട്. ജനുവരി മാസത്തിൽ തന്നെ 102 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ചാം പനി വ്യാപകമായതിന്റെ ഉദാഹരണമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പതിനാലു സംസ്ഥാനങ്ങളിലായി ഒരു മാസം കൊണ്ട് നൂറിലേറെ അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ വർഷം അഞ്ചാം പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതർ.
ഡിസ്‌നിലാൻഡ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട അഞ്ചാം പനി ഇപ്പോൾ 14 സംസ്ഥാനങ്ങളിലും പടർന്നുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം മൊത്തം 644 അഞ്ചാം പനി കേസുകളാണ് മൊത്തത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു മാസം കൊണ്ടു തന്നെ കഴിഞ്ഞ വർഷത്തേതിന്റെ ആറിലൊന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ രോഗം ഇനിയും ഭീകരമായി പടരുമെന്ന ആശങ്കയും നിലവിലുണ്ട്. 2014-ൽ 644 കേസുകൾ റിപ്പോർട്ട് ചെയ്തത് 2000നു ശേഷമുള്ള കൂടിയ നിരക്കായിരുന്നു.
2000നും 2001നും മധ്യേ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാം പനി കേസുകളുടെ എണ്ണം ശരാശരി 62 ആയിരുന്നു. ചൊവ്വാഴ്ച 18 പുതിയ കേസുകൾ കൂടി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്തതോടെ അഞ്ചാം പനി പടരുന്നത് വ്യാപകമായെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ആൾക്കാർ അഞ്ചാം പനിക്കുള്ള വാക്‌സിൻ എടുക്കുന്നതിന് കാട്ടുന്ന വിമുഖതയാണ് ഇതിനു പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്. വാക്‌സിൻ സ്വീകരിക്കാത്തവർക്കാണ് ഇതുവരെ അഞ്ചാം പനി പടിപെട്ടിട്ടുള്ളതെന്ന് സിഡിസി വ്യക്തമാക്കുന്നു. അതിനിടെ വാക്‌സിനുകൾ ഫലപ്രദമല്ലെന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സിഡിസി ചൂണ്ടിക്കാട്ടി. അരിസോണ, കാലിഫോർണിയ, കൊളറാഡോ, ഇല്ലിനോയ്‌സ്, മിന്നെസോട്ട, മിഷിഗൺ, നെബ്രാസ്‌ക, ന്യൂയോർക്ക്, ഒറിഗോൺ, പെൻസിൽവാനിയ, സൗത്ത് ഡക്കോട്ട, ടെക്‌സാസ്, ഉട്ടാ, വാഷിങ്ടൺ എന്നിവിടങ്ങളിലാണ് അഞ്ചാംപനി കൂടുതലായി കണ്ടുവരുന്നതെന്നാണ് സിഡിസി റിപ്പോർട്ട്.
സാധാരണയിൽ കവിഞ്ഞ് മുതിർന്നവർക്കും അഞ്ചാം പനി പിടിപെടുന്നതാണ് ഈ വർഷം കണ്ടു വരുന്നത്. കുട്ടികൾക്കും ഇതു പിടിപെടുന്നുണ്ട്. വായുവിൽ കൂടി പടരുന്നതാണ് വൈറസ്. മാത്രമല്ല, രോഗം പിടിപെട്ട് ഏതാനും ദിവസങ്ങൾക്കു ശേഷം മാത്രമേ രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങൂ. ആ സമയം വായുവിൽ കൂടി രോഗം മറ്റുള്ളവർക്കു പകരുകയും ചെയ്യും. ഒരാൾക്ക് രോഗം പിടിപെട്ടാൽ അത് 18 പേർക്കു കൂടി പടരുന്ന വിധത്തിലാണ് വൈറസ് വ്യാപിക്കുന്നത്. അഞ്ചാം പനി ബാധിച്ച് ആയിരത്തിൽ ഒന്നോ രണ്ടോ പേർ മരിക്കാൻ ഇടയുണ്ട്. കേൾവി ശക്തി നഷ്ടമാകുക, ന്യൂമോണിയ, തലച്ചോറിൽ വീക്കം തുടങ്ങിയവയാണ് അഞ്ചാം പനി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ.