- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വേൽസിൽ അഞ്ചാം പനി വ്യാപകം; വാക്‌സിനുകൾ യഥാസമയത്ത് എടുക്കണമെന്ന് നിർദ്ദേശം; വിദേശയാത്രയ്ക്ക് പോകുന്നവർ മുൻകരുതൽ സ്വീകരിക്കണം
ന്യൂസൗത്ത് വേൽസ്: ഏതാനും അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അഞ്ചാം പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. വിദേശത്ത് പര്യടനത്തിനു പോയി മടങ്ങി വന്ന ചിലരിൽ അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ജനുവരിയിലാണ് വിദേശയാത്രയ്ക്കു പോയ രണ്ടുപേരിൽ രോഗലക്ഷ
ന്യൂസൗത്ത് വേൽസ്: ഏതാനും അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അഞ്ചാം പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. വിദേശത്ത് പര്യടനത്തിനു പോയി മടങ്ങി വന്ന ചിലരിൽ അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ജനുവരിയിലാണ് വിദേശയാത്രയ്ക്കു പോയ രണ്ടുപേരിൽ രോഗലക്ഷണം കാണിച്ചത്.
അഞ്ചാം പനി പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാലാണ് വാക്‌സിനുകൾ യഥാസമയം എടുക്കണമെന്ന് നിർദേശിച്ചിരിക്കുന്നതെന്ന് ന്യൂസൗത്ത് വേൽസ് കമ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോ. വിക്കി ഷെപ്പേർഡ് അറിയിച്ചു.കഴിഞ്ഞ മാസം ഇന്ത്യയിൽ പോയി തിരിച്ചെത്തിയ ഒരാൾക്ക് അഞ്ചാം പനി പിടിപെട്ടുവെന്നും സിഡ്‌നിയിൽ പലയിടങ്ങളിലും പിന്നീട് ഇയാൾ സന്ദർശനം നടത്തിയിട്ടുണ്ടെന്നും ഡോ.വിക്കി വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കാട്ടുന്നതിന് മുമ്പു തന്നെ അഞ്ചാം പനി പടരുമെന്നതിനാൽ ഇതിനെതിരേ മുൻകരുതലുകൾ ആവശ്യമാണെന്നാണ് മുന്നറിയിപ്പ്.
യൂറോപ്പിൽ നിന്നു തിരിച്ചെത്തിയ മറ്റൊരാൾക്കും അഞ്ചാം പനി പിടിപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിഡ്‌നിയിൽ ഒരു കുട്ടിക്ക് ഇതിനോടകം അഞ്ചാം പനി ബാധിച്ചിട്ടുണ്ടെന്നും ചികിത്സ തേടി ജിപിയുടെ പക്കൽ എത്തിയെന്നും റിപ്പോർട്ടുണ്ട്. വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർ അഞ്ചാം പനി വാക്‌സിൻ എടുത്തതിനു ശേഷം മാത്രമേ പുറപ്പെടാവൂ എന്നാണ് കമ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്.
അഞ്ചാം പനിയുടേതായ ഏതെങ്കിലും രോഗലക്ഷണങ്ങൾ കാട്ടുന്നവർ ഡോക്ടറുടെ പക്കൽ നേരിട്ട് എത്തണമെന്നും വെയ്റ്റിങ് റൂമിൽ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ സമയം ചെലവഴിക്കരുതെന്നും നിർദേശമുണ്ട്. ഇത് പ്രായമായവർക്കും തീരെ ചെറിയ കുട്ടികൾക്കും രോഗം പടരുന്നതിന് കാരണമാകും.
അമേരിക്കയിലേക്ക് യാത്ര പോകുന്നവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അഞ്ചാം പനി ദുരീകരിച്ച് 15 വർഷത്തിനു ശേഷം ഇപ്പോൾ യുഎസിൽ രോഗം ശക്തമായ രീതിയിലാണ് പടരുന്നത്. പകർച്ച വ്യാധിയായി പ്രഖ്യാപിച്ച അഞ്ചാം പനി യുഎസിൽ വ്യാപകമായി പടരുന്നുണ്ട്. 14 സംസ്ഥാനങ്ങളിലായി നൂറിലധികം പേരെയാണ് ഇപ്പോൾ അഞ്ചാം പനി ബാധിച്ചിരിക്കുന്നത്.