- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു; സെപ്റ്റംബർ പത്തു മുതൽ 16 വരെ നടക്കുന്ന കാമ്പയിൻ നടത്തുമെന്ന് മന്ത്രാലയം
മസ്‌ക്കറ്റ്: രാജ്യവ്യാപകമായി അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ് കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങി ആരോഗ്യമന്ത്രാലയം. സെപ്റ്റംബർ പത്തു മുതൽ 16 വരെയുള്ള കാലയളവിലാണ് കാമ്പയിൻ നടത്തുകയെന്ന് ഹെൽത്ത് അഫേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹോസ്‌നി വ്യക്തമാക്കി. മസ്‌ക്കറ്റ് അടക്കം മറ്റു ഗവർണറേറ്റുകളിൽ രണ്ടാം ഘട്ടത്തിൽ കുത്തിവയ്പ് നടത്തും. ഇരുപതു മുതൽ 35 വയസ് വരെ പ്രായമുള്ളവർ കുത്തിവയ്പ് എടുക്കണമെന്നാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലാണ് കുത്തിവയ്പ് നടന്നത്. അഞ്ചാംപനി, മുണ്ടിവീക്കം തുടങ്ങി രോഗങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം കാംപയിന് തുടക്കം കുറിച്ചത്. കുട്ടികളുടെ വാക്‌സിനേഷന് നിലവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന മരുന്നാണ് കാംപയിനിലും ഉപയോഗിക്കുന്നത്. ഒരാൾക്ക് ഒരു ഡോസ് വീതമാകും നൽകുക.
മസ്‌ക്കറ്റ്: രാജ്യവ്യാപകമായി അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ് കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങി ആരോഗ്യമന്ത്രാലയം. സെപ്റ്റംബർ പത്തു മുതൽ 16 വരെയുള്ള കാലയളവിലാണ് കാമ്പയിൻ നടത്തുകയെന്ന് ഹെൽത്ത് അഫേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹോസ്‌നി വ്യക്തമാക്കി.
മസ്‌ക്കറ്റ് അടക്കം മറ്റു ഗവർണറേറ്റുകളിൽ രണ്ടാം ഘട്ടത്തിൽ കുത്തിവയ്പ് നടത്തും. ഇരുപതു മുതൽ 35 വയസ് വരെ പ്രായമുള്ളവർ കുത്തിവയ്പ് എടുക്കണമെന്നാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലാണ് കുത്തിവയ്പ് നടന്നത്.
അഞ്ചാംപനി, മുണ്ടിവീക്കം തുടങ്ങി രോഗങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം കാംപയിന് തുടക്കം കുറിച്ചത്. കുട്ടികളുടെ വാക്‌സിനേഷന് നിലവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന മരുന്നാണ് കാംപയിനിലും ഉപയോഗിക്കുന്നത്. ഒരാൾക്ക് ഒരു ഡോസ് വീതമാകും നൽകുക.