- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഭരണഘടനയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട് അലഹബാദ് ഹൈക്കോടതി; ബിജെപിയുടെ ബീഫ് നിരോധന നീക്കം പൊളിഞ്ഞേക്കും; ബീഫ് നിരോധനം മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചേക്കുമെന്ന് സൂചന
രാജ്യത്തെ ഓരോ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകുന്ന ചില അവകാശങ്ങളുണ്ട്. സ്വതന്ത്രമായി ജീവിക്കാനുള്ള മൗലികാവകാശങ്ങൾ. എന്തുഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുള്ളത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ അഭിപ്രായത്തിന് ഈ ഘട്ടത്തിൽ പ്രസക്തിയേറെയാണ്. ഭക്ഷണവും ഭക്ഷണശീലങ്ങളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും അതിനെ അടിച്ചമർത്താൻ സ്റ്റേറ്റിന് അധികാരമില്ലെന്നുമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അഭിപ്രായപ്പെട്ടത്. യുപിയിൽ അറവുശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിന് തിരിച്ചടിയാണ് ഈ പരാമർശം. മാത്രമല്ല, രാജ്യത്ത് ബീഫ് നിരോധിക്കുന്നതിനുള്ള ബിജെപിയുടെ നീക്കങ്ങളും പൊളിഞ്ഞേക്കും. ഖേരിയിൽനിന്നുള്ള ഒരു ഇറച്ചിവിൽപനക്കാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി പ്രസക്തമായ ഈ നിരീക്ഷണം നടത്തിയത്. തന്റെ ലൈസൻസ് പുതുക്കി നൽകാത്തതിനെതിരെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ലൈസൻസ് പുതുക്കുന്നത് പരിഗ

രാജ്യത്തെ ഓരോ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകുന്ന ചില അവകാശങ്ങളുണ്ട്. സ്വതന്ത്രമായി ജീവിക്കാനുള്ള മൗലികാവകാശങ്ങൾ. എന്തുഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുള്ളത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ അഭിപ്രായത്തിന് ഈ ഘട്ടത്തിൽ പ്രസക്തിയേറെയാണ്. ഭക്ഷണവും ഭക്ഷണശീലങ്ങളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും അതിനെ അടിച്ചമർത്താൻ സ്റ്റേറ്റിന് അധികാരമില്ലെന്നുമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അഭിപ്രായപ്പെട്ടത്.
യുപിയിൽ അറവുശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിന് തിരിച്ചടിയാണ് ഈ പരാമർശം. മാത്രമല്ല, രാജ്യത്ത് ബീഫ് നിരോധിക്കുന്നതിനുള്ള ബിജെപിയുടെ നീക്കങ്ങളും പൊളിഞ്ഞേക്കും. ഖേരിയിൽനിന്നുള്ള ഒരു ഇറച്ചിവിൽപനക്കാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി പ്രസക്തമായ ഈ നിരീക്ഷണം നടത്തിയത്. തന്റെ ലൈസൻസ് പുതുക്കി നൽകാത്തതിനെതിരെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ലൈസൻസ് പുതുക്കുന്നത് പരിഗണിക്കാതെയാണ് ഇറച്ചിക്കടകൾ അടച്ചുപൂട്ടിയതെന്ന് കോടതി നിരീക്ഷിച്ചു.
ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. ഇറച്ചിക്കടകൾക്കുനേരെ സ്വീകരിച്ച നടപടികൾ ഏപ്രിൽ പത്തിനകം കോടതിയെ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപ്പർ കമ്മറ്റിയോട് കോടതി നിർദേശിച്ചു. ആരോഗ്യകരമായ ഭക്ഷണപദാർഥങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യകരമായ ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്നതും കഴിക്കുന്നതും മോശം കാര്യമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഫ് നിരോധനം സംബന്ധിച്ച് ബോംബെ ഹൈക്കോടതിയും ഒരുവർഷം മുമ്പ് സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ടെന്നാണ് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഭരണകൂടത്തിന് ഒരു വ്യക്തിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി അയാൾ എന്തുഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമില്ലെന്നും അന്ന് കോടതി അഭിപ്രായപ്പെട്ടു.
മാംസാഹാരം നിരോധിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും മാർഗനിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനമെന്നും സർക്കാർ പറഞ്ഞു.

