മനാമ: ബഹ്‌റിനിൽ സർക്കാർ മീറ്റ് സബ്‌സിഡ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെ വില ഇരട്ടിയാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ പ്രവാസികളുടെയും പോക്കറ്റ് കാലായുമെന്ന് ഉറപ്പായിരിക്കുകയാണ്. 386 മില്യൺ ബഹ്‌റിനി ദിനാറാണ് വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

സബ്‌സിഡി ഉള്ളതിനാൽ കിലോയ്ക്ക് 1 ബഹ്‌റിനി ദിനാറാണ് വിപണിയിൽ മീറ്റിന് ഇടാക്കുന്നത്. സബ്‌സിഡി ഇല്ലാതാക്കുന്നതോടെ മത്സരവുമായി ധാരാളം കമ്പനികൾ രംഗത്തെത്തുമെന്നും പറയപ്പെടുന്നു. വിവിധ ഗുണത്തിലുള്ള മീറ്റ് ഓപ്പൺ മാർക്കറ്റിൽ ലഭിക്കും.

ബഹ്‌റിനിൽ നിന്നാണ് നോൺസബ്‌സിഡൈസ്ഡ് ചിക്കൻ ഇറക്കുമതി ചെയ്യുന്നത്. കിലോയ്ക്ക് 1.4 ബഹ്‌റിനി ദിനാറാണ് വില. ഫ്രഷ് സബ്‌സിഡൈസ്ഡ് ചിക്കന് ഇപ്പോൾ കിലോയ്ക്ക് 1 ബഹ്‌റിനി ദിനാറാണ് വില. ഇത് സബ്‌സിഡി വെട്ടിക്കുറക്കുന്നതോടെ ഇരട്ടിയാകുമെന്നാണ് കരുതുന്നത്.

കൂടാതെ വിദേശികൾക്കും കമ്പനികൾക്കും നൽകിവരുന്ന വിവിധ സബ്‌സിഡികൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യ സാധനങ്ങൾക്കും വിവിധ സേവനങ്ങൾക്കും വിദേശികൾക്ക് നൽകുന്ന സബ്‌സിഡി നാല് വർഷത്തിനുള്ളിൽ പിൻവലിക്കാനാണ് ഉദ്ദേശം.

കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന സബ്‌സിഡി മൂന്ന് വർഷത്തിനുള്ളിൽ തന്നെ പിൻവലിക്കും. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ ധനമന്ത്രാലയം പാർലമെന്റിന് കൈമാറിയിട്ടുണ്ട്്. അർഹരായ സ്വദേശി കുടുംബങ്ങൾക്ക് മാത്രം സബ്‌സിഡി പരിമിതപ്പെടുത്താനാണ് നിർദ്ദേശമുള്ളത്.