- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മാംസ സബ്‌സിഡി പുനഃസ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ; ആനുകൂല്യം ലഭിച്ചിരുന്നവരിൽ ഭൂരിപക്ഷവും പ്രവാസികൾ; ഇറച്ചി മാർക്കറ്റിലെ മലയാളികളായ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്
ബഹ്‌റിനിൽ മാംസ സബ്‌സിഡി പിൻവലിച്ചതോടെ നിരവധി പ്രവാസികളാണ് വെട്ടിലായിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മാംസ വിഭവത്തിന്റെ വിലക്കയറ്റം മൂലം നട്ടം തിരിയുന്നവരും കുറവല്ല. എന്തായാലും സർക്കാർ മാംസ സബ്‌സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണ്. സബ്‌സിഡിയുടെ പ്രയോജനം ലഭിച്ചിരുന്നവരിൽ 80 ശതമാനവും
ബഹ്‌റിനിൽ മാംസ സബ്‌സിഡി പിൻവലിച്ചതോടെ നിരവധി പ്രവാസികളാണ് വെട്ടിലായിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മാംസ വിഭവത്തിന്റെ വിലക്കയറ്റം മൂലം നട്ടം തിരിയുന്നവരും കുറവല്ല. എന്തായാലും സർക്കാർ മാംസ സബ്‌സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണ്.
സബ്‌സിഡിയുടെ പ്രയോജനം ലഭിച്ചിരുന്നവരിൽ 80 ശതമാനവും പ്രവാസികളാണെന്നും അതിനാൽ സ്വദേശികൾക്ക് ബാധ്യതയാകില്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. മാത്രമല്ല പ്രവാസികൾ നടത്തുന്ന സ്ഥാപനങ്ങളും റസ്റ്ററന്റുകളുമാണു സബ്‌സിഡിയുടെ ഗുണം ഏറെയും അനുഭവിച്ചിരുന്നത്. 20 % സ്വദേശികൾക്കു മാത്രമേ ഇളവ് പ്രയോജനപ്പെടുത്തിയിരുന്നുള്ളൂ. ഇവർക്കു സബ്‌സിഡിക്കു തുല്യമായ തുക എല്ലാ മാസവും ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുമെന്നതിനാൽ ഇളവ് പിൻവലിച്ചതു ബാധ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു.
ഒന്നാം തീയതി മുതൽ മാംസ സബ്‌സിഡി റദ്ദാക്കിയിരുന്നു. സബ്‌സിഡി പിൻവലിച്ചതിനാൽ മാംസ വിൽപന കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. പല റസ്റ്ററന്റുകളും ഇറച്ചി വിഭവങ്ങളുടെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. വിവിധ മേഖലകളിൽ ഇറച്ചിവെട്ടുകാരും പണിമുടക്കിയിരിക്കുകയാണ്. മലയാളികളായ ഇറച്ചിവിൽപ്പനക്കാരിൽ പലരും നാട്ടിലേക്ക് മടങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു
കൊല്ലം, തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് ഈ തൊഴിലാളികളെല്ലാം. ഇവരെല്ലാം നാലും അഞ്ചും വർഷങ്ങളായി ഇറച്ചിമാർക്കറ്റിൽ ജോലി ചെയ്യുന്നവരാണ്. 100 മുതൽ 120 ദിനാർ വരെയായിരുന്നു ഇവർക്കു ശമ്പളം. ശമ്പളത്തിന്റെ ഭൂരിഭാഗവും നാട്ടിലേക്ക് അയക്കുന്ന വരായിരുന്നു ഇവർ. എന്നാൽ സബ്‌സിഡി പിൻവലിച്ചതോടെ ഇവർ ക്ക്ദിവസച്ചെലവിനു പോലും നിവൃത്തിയില്ലാതായതോടെയാണ് നാട്ടിലേക്കു പോകാൻ തീരുമാനിച്ചത്.
ബഹ്‌റിനിൽ ഇറച്ചി മാർക്കറ്റിൽ നൂറിലധികം മലയാളികളാണു ജോലി ചെയ്യുന്നത്. കച്ചവടം നിലച്ചതോടെ ദിവസങ്ങളായി ഇവർ മുറിയിൽ കഴിഞ്ഞു കൂടുകയാണ്. മനാമ സെൻട്രൽ മാർക്കറ്റ് അടക്കം രാജ്യത്തെ പ്രമുഖ മാംസ വിപണിയിൽ ഇറച്ചിവാങ്ങാൻ ആളുകൾ വരുന്നില്ല.