- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ ഗെയിംസ് മെഡൽ ജേതാക്കളുടെ ജോലിയുടെ കാര്യം ശരിയാക്കി കായിക വകുപ്പ്; 28 വകുപ്പുകളിൽ എൽ ഡി ക്ലർക്കിന്റെ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി;കായിക കേരളത്തിന് പുത്തൻ ഉണർവ് നൽകാനുറച്ച് എ.സി മൊയ്ദീൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് വേണ്ട് മെഡൽ നേടിയ കായികതാരങ്ങൾക്ക് ജോലി നൽകുമെന്ന യുഡിഎഫ് സർക്കാറിന്റെ വാഗ്ദാനം യാഥാർത്യമാക്കി എൽഡിഎഫ് സർക്കാർ. വ്യവസായ കായികവകുപ്പ് മന്ത്രി എസി മൊയ്ദീൻ ഇത് സംബന്ധിച്ച തീരുമനമെടുക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ വാക്കിൽ മാത്രമൊതുങ്ങിയെന്ന് നേരത്തെ കായികതാരങ്ങൾ പരാതിയുമായി രംഗതെത്തിയിരുന്നു. സംസ്ഥാനത്തിന്റെ കായികരംഗത്ത് മികച്ച സംഭാവന നൽകിയ കായികതാരങ്ങളെ സർക്കാർ അവഗണിക്കില്ലെന്നും മന്ത്രി മറുനാടൻ മലയാളിയോട് പറഞ്ഞു. 35-ാമത് നാഷണൽ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടിയതും ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയതുമായ 68 കായികതാരങ്ങൾക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകുന്നതിനായി 28 വകുപ്പുകളിൽ എൽ ഡി ക്ലർക്കിന്റെ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി. കായിക വകുപ്പ് മന്ത്രി എ സി മൊയ്തിന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായിട്ടാണ് തസ്തികൾ സൃഷ്ടിച്ച് ഉത്തരവായത്.കഴിഞ്ഞ 5 വർഷത്തെ സ്പോർട്സ് ക്വാട്ട നിയമനം നടത്താന
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് വേണ്ട് മെഡൽ നേടിയ കായികതാരങ്ങൾക്ക് ജോലി നൽകുമെന്ന യുഡിഎഫ് സർക്കാറിന്റെ വാഗ്ദാനം യാഥാർത്യമാക്കി എൽഡിഎഫ് സർക്കാർ. വ്യവസായ കായികവകുപ്പ് മന്ത്രി എസി മൊയ്ദീൻ ഇത് സംബന്ധിച്ച തീരുമനമെടുക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ വാക്കിൽ മാത്രമൊതുങ്ങിയെന്ന് നേരത്തെ കായികതാരങ്ങൾ പരാതിയുമായി രംഗതെത്തിയിരുന്നു. സംസ്ഥാനത്തിന്റെ കായികരംഗത്ത് മികച്ച സംഭാവന നൽകിയ കായികതാരങ്ങളെ സർക്കാർ അവഗണിക്കില്ലെന്നും മന്ത്രി മറുനാടൻ മലയാളിയോട് പറഞ്ഞു.
35-ാമത് നാഷണൽ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടിയതും ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയതുമായ 68 കായികതാരങ്ങൾക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകുന്നതിനായി 28 വകുപ്പുകളിൽ എൽ ഡി ക്ലർക്കിന്റെ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി. കായിക വകുപ്പ് മന്ത്രി എ സി മൊയ്തിന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായിട്ടാണ് തസ്തികൾ സൃഷ്ടിച്ച് ഉത്തരവായത്.കഴിഞ്ഞ 5 വർഷത്തെ സ്പോർട്സ് ക്വാട്ട നിയമനം നടത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
പിഎസ്‌സി നിയമനത്തിൽ കായികതാരങ്ങൾക്ക് ഒരു ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ തത്വത്തിൽ തിരുമാനിച്ചിട്ടുണ്ട്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 14 ജില്ല സ്റ്റേഡിയങ്ങളും എല്ലാ നഗരസഭകളിലും,പഞ്ചായത്തുകളിലും സ്റ്റേഡിയങ്ങൾ നിർമ്മിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 31 സ്റ്റേഡിയങ്ങളും അനുവദിച്ചിട്ടുണ്ട്.700 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
2020 -24 വർഷങ്ങളിലെ ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമാക്കി 11 കായിക ഇനങ്ങളിൽ പരിശീലനം നൽകുന്ന ഓപ്പറേഷൻ ഒളിമ്പിയ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.സാക്ഷരത മിഷൻ മാതൃകയിൽ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കായികക്ഷമതാ മിഷൻ നടപ്പിലാക്കി.സ്പോർട്സ് ഹോസ്റ്റലുകൾ മികവുറ്റതാക്കാൻ പഠനം നടത്തുകയും ഹോസ്റ്റലുകളെ ഗ്രേഡ് തിരിച്ച് പിന്നോക്കം നിൽക്കുന്ന ഹോസ്റ്റലുകളെ മെച്ചപ്പെടുത്തുകയും ചെയ്തു.
ജി വി രാജ സ്പോർട്സ് സ്‌ക്കുൾ തിരുവനന്തപുരം ,കണ്ണുർ സ്പോർട്സ് ഡിവിഷൻ എന്നിവ കായിക വകുപ്പ് എറ്റെടുത്ത് മികച്ച സ്പോർട്സ് സ്‌കൂളുകൾ ആക്കി മാറ്റുവാനുള്ള നടപടിയിലാണ് കായിക വകുപ്പ്. ആർഎമംഎസ്എ യുമായി സഹകരിച്ച് സ്‌ക്കുളുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.കായിക വകുപ്പ് മന്ത്രി എ സി മൊയ്തിന്റെ ദീർഘമായ വീഷണത്തോടെയുള്ള പദ്ധതികളാണ് കായിക വകുപ്പിന് പുത്തൻ ഉണർവ് നൽക്കുന്നത്.