കടുത്തുരുത്തി : ഇന്ത്യയിൽ മാധ്യമ പ്രവർത്തക സംഘടനകൾക്കിടയിൽ ആദ്യമായി കേരള പത്ര പ്രവർത്തക അസോസിയേഷൻ ഡിജിറ്റൽ മാധ്യമ പ്രവർത്തക സംഘടന ആയി മാറി. അസോസിയേഷന്റെ ഓൺലൈൻ രജിസ്റ്ററേഷന്റെ ഉദ്ഘാടനം പൊതുമരാമത്തു - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചത്തോടെ ആണ് അസോസിയേഷൻ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ മാധ്യമ പ്രവർത്തക അസോസിയേഷൻ ആയി മാറിയത്.

അഡ്വ.മോൻസ് ജോസഫ്എംഎ‍ൽഎ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി , ട്രഷറർ ബൈജു പെരുവ, കോട്ടയം ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ , സംസ്ഥാന കമ്മറ്റി അംഗം എ.ആർ. രവീന്ദ്രൻ ,വൈക്കം താലൂക്ക് സെക്രട്ടറി ബെയ്ലോൺഎബ്രഹാം , ജില്ലാ കമ്മറ്റി അംഗം സജി മെഗസ്സ്, അജേഷ് ജോൺ , അരുൺ,ജോസഫ് മുകളേൽ , സി എസ് ജോർജ് കുട്ടി എന്നിവർ സാന്നിഹിതരായിരുന്നു