പുതിയ പ്രവാസം, പുതിയ കേരളം നമുക്ക് അതിജീവിക്കുക' എന്ന തലക്കെട്ടിൽ ഈ മാസം 15 മുതൽ 30 വരെ കൾച്ചറൽ ഫോറം നടത്തുന്ന കാമ്പയിൻ പരിപാടികൾ വിശദീകരിക്കുന്ന 'കൈപ്പുസ്തകം' പ്രകാശനം, കൾച്ചറൽ ഫോറത്തിന്റെ ജില്ലാ പ്രെസിഡന്റുമാർക്ക് നൽകി സ്റ്റേറ്റ് പ്രെസിഡന്റെ ഡോക്ടർ താജ് ആലുവ നിർവഹിച്ചു.കൾച്ചറൽ ഫോറം നേതാക്കളായ മുഹമ്മദ് റാഫി ,മുഹമ്മദ് കുഞ്ഞി ,കെ ടി മുബാറക് ,റഷീദലി തുടങ്ങിയവർ സംസാരിച്ചു.

കാമ്പയിൻ ലോഗോ ലോഗോ നാളെ ഇന്ത്യൻ അംബാസിഡർ കുമരൻ ഔദ്യോഗികമായി പ്രകാശനം ചെയ്യും. നാട്ടിലെയും പ്രവാസത്തിലെയും പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതും പ്രായോഗിക ബദലുകളും നിർദേശങ്ങളും സമർപ്പിക്കുന്ന വിപുലമായ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് കാമ്പയിൻ.

ഈമാസം 18 ,19 തീയതികളിൽ ആയി കാമ്പയിന് ജില്ലകളിൽ പ്രൗഢമായ ഉദ്ഘാടനങ്ങൾ നടക്കും. ദോഹയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളിൽ നാട്ടിലും ഖത്തറിലുമുള്ള പ്രമുഖർ പങ്കെടുക്കും. വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങൾ ,കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ ഉത്ഘാടനത്തോട് അനുബന്ധിച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു