'പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന കാമ്പയിന് ഇന്ന് ഔദ്യോകിക തുടക്കം ആകും. വ്യത്യസ്ത ജില്ലകളുടെ പ്രവർത്തന ഉത്ഘാടനം നിർവ ഹി ക്കപ്പെടുന്നതിലൂടെ പരിപാടികൾ ആരംഭിക്കും.

ഐ സി ബി എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ ,കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം , വൈസ് പ്രെസിഡന്റുമാരായ ശശിധര പണിക്കർ , റഷീദ് അഹമ്മദ് തുടങ്ങിയവർ വിവിധ ജില്ലകളിൽ ഉത്ഘാടനം ചെയ്യും .പ്രളയനാന്തര കേരളത്തെയും പ്രവാസത്തിലെ പുതിയ അവസ്ഥകളെയും വിശകലനം ചെയ്തും പ്രായോഗിക ബദലുകൾ സമർപ്പിച്ചും ഒക്ടോബർ 15 മുതൽ നവമ്പർ 30 വരെ യാണ് കാമ്പയിൻ കാലാവധി.

നാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭർ നയിക്കുന്ന ,ചെലവ്കു കുറഞ്ഞ പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതി സംബന്ധിച്ച വ്യത്യസ്ത വർക്ഷോപ്പുകൾ , പുതുസംരംഭങ്ങളെ പരിചയപ്പെടുത്തുന്ന സെഷനുകൾ, കേരള പുനർ നിർമ്മാണം സെമിനാർ ,ഇൻഡസ്ട്രിയൽ ഏരിയ മലയാളി സംഗമം ,ബഹുജന സദസ്സുകൾ,ടീൻസ്മീറ്റ്,കേരളം പിറവി ദിനാഘോഷം ,ജോബ് ഗൈഡൻസ് ,സ്‌കിൽ അപ്ഗ്രഡേഷൻ പ്രോഗ്രാം ,പ്രവാസി ക്ഷേമ ഗൈഡ്,പ്രവാസി വെൽഫെയർ പരിപദ്ധതി ,എക്‌സ്പാറ്റ് ഫിയസ്റ്റ തുടങ്ങി പ്രായോഗികവും വ്യത്യസ്തവുമായ വിവിധ പരിപാടികൾ ആണ് കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .