- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക 'കൾച്ചറൽ ഫോറം ക്യാമ്പയിൻ ലോഗോ ഇന്ത്യൻ അംബാസിഡർ പ്രകാശനം ചെയ്തു
ദോഹ :ഒക്ടോബര് 15 മുതൽ നവമ്പർ 30 വരെ കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക 'കാമ്പയിന്റെ ലോഗോ ഇന്ത്യൻ അംബാസിഡർ പി കുമാരൻ ഔദ്യോഗിമായി പ്രകാശനം ചെയ്തു. ജന്മ നാടിനെയും ജീവിക്കുന്ന നാടിനെയും ഒരു പോലെ അഭിമുഖീകരിച്ചും ക്രിയാത്മകവും പ്രായോഗികവുമായ ബദലുകൾ സമർപ്പിച്ചും കൾച്ചറൽ ഫോറം നടത്തുന്ന വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അംബാസിഡർ പ്രഖ്യാപിച്ചു. കാമ്പയിന്റെ പ്രധാന പ്രവർത്തനങ്ങളെ ഭാരവാഹികൾ അംബാസിഡർക്ക് വിശ ദീകരിച്ചു. പ്രളയാനന്തര കേരളത്തിന് പരിസ്ഥിതിയും മനുഷ്യനും ഒരുപോലെ ഇണങ്ങുന്നതും ഉപയോഗപ്പെടുന്നതുമായ നിർമ്മാണ വികസന പ്രവർത്തനങ്ങളെ ഗൗരവത്തിൽ പഠിക്കാൻ കാമ്പയിൻ മുഖ്യ ഊന്നൽ നൽകുന്നതായി നേതാക്കൾ പറഞ്ഞു.ഈ ലക്ഷ്യത്തോടെ നാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അക്കാദമിക സെമിനാർ കാമ്പയിന്റെ ഭാഗമായി നടക്കും. പ്രവാസത്തിന്റെ പുതിയ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടു പ്രവാസികൾക്ക് മറ്റൊരു വരുമാനം കൂടി എന്ന ആശയം മുന്നിൽ കണ്ടുകൊണ്
ദോഹ :ഒക്ടോബര് 15 മുതൽ നവമ്പർ 30 വരെ കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക 'കാമ്പയിന്റെ ലോഗോ ഇന്ത്യൻ അംബാസിഡർ പി കുമാരൻ ഔദ്യോഗിമായി പ്രകാശനം ചെയ്തു. ജന്മ നാടിനെയും ജീവിക്കുന്ന നാടിനെയും ഒരു പോലെ അഭിമുഖീകരിച്ചും ക്രിയാത്മകവും പ്രായോഗികവുമായ ബദലുകൾ സമർപ്പിച്ചും കൾച്ചറൽ ഫോറം നടത്തുന്ന വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അംബാസിഡർ പ്രഖ്യാപിച്ചു.
കാമ്പയിന്റെ പ്രധാന പ്രവർത്തനങ്ങളെ ഭാരവാഹികൾ അംബാസിഡർക്ക് വിശ ദീകരിച്ചു. പ്രളയാനന്തര കേരളത്തിന് പരിസ്ഥിതിയും മനുഷ്യനും ഒരുപോലെ ഇണങ്ങുന്നതും ഉപയോഗപ്പെടുന്നതുമായ നിർമ്മാണ വികസന പ്രവർത്തനങ്ങളെ ഗൗരവത്തിൽ പഠിക്കാൻ കാമ്പയിൻ മുഖ്യ ഊന്നൽ നൽകുന്നതായി നേതാക്കൾ പറഞ്ഞു.ഈ ലക്ഷ്യത്തോടെ നാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അക്കാദമിക സെമിനാർ കാമ്പയിന്റെ ഭാഗമായി നടക്കും.
പ്രവാസത്തിന്റെ പുതിയ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടു പ്രവാസികൾക്ക് മറ്റൊരു വരുമാനം കൂടി എന്ന ആശയം മുന്നിൽ കണ്ടുകൊണ്ടു ചെറുകിട സംരംഭങ്ങൾക്ക് വേണ്ടിയുള്ള വർക്ക് ഷോപ്പുകൾ ,നാട്ടിലെ NGO കളുമായി സഹകരിച്ചു കൊണ്ട് ഇത്തരം സംരംഭങ്ങൾ തുടങ്ങാനും മേൽനോട്ടം വഹിക്കാനും വേണ്ട പ്രായോഗിക നടപടികൾ എന്നിവ പ്രധാന കാമ്പയിൻ പ്രവർത്തനങ്ങളാണ്.
ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ വീട് ഉൾപ്പെടെയുള്ള നി ർമാണ പ്രവർത്തങ്ങൾ പരിചയപ്പെടുത്തുന്ന പ്രഗത്ഭരായ ആര്കിടെക്ടുകൾ പങ്കെടുക്കുന്ന വിവിധ വർക്ഷോപ്പുകൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.
സാധാരണക്കാരായ നിരവധി പ്രവാസി മലയാളികൾ താമസിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയയിൽ നോർക്ക റൂട്ട്‌സ് ,കേന്ദ്ര -കേരള സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെ വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയ മലയാളി സംഗമം സംഘടിപ്പിക്കും.നവംബർ 2 ന്കൾച്ചറൽ ഫോറത്തിന്റെ വനിതാ വിഭാഗമായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കേരളം പിറവി ദിനാഘോഷം സംഘടിപ്പിക്കും. ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ടീൻസ്മീറ് സംഘടിപ്പിക്കും.
പുതിയ തൊഴിൽ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് കൾച്ചറൽ ഫോറം ജോബ് ഗൈഡൻസ് സെൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. സ്‌കിൽ അപ്ഗ്രഡേഷൻ പ്രോഗ്രാമുകൾ, സി വി വർക് ഷോപ്പുകൾ ,മോക് ഇന്റർവ്യൂ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. കേരള -കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികൾ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തുന്ന പ്രവാസിക്ഷേമ ഗൈഡ് കാമ്പയിൻ കാലയളവിൽ പുറത്തിറക്കും. നവംബർ 23 ന് നടക്കുന്ന എക്‌സ്പാറ്റ് ഫിയസ്റ്റയോടെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് സമാപനം ആകും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഫിയസ്റ്റയിൽ പങ്കെടുക്കും.
ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്ന കല സാംസ്‌കാരിക പരിപാടികൾ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു . കൾച്ചറൽ ഫോറം വൈസ് പ്രെസിഡന്റെ ശശിധര പണിക്കർ,ജനറൽ സെക്രട്ടറി മജീദലി, കാമ്പയിൻ കൺവീനർ താസിൻ ആമീൻ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.