'പുതിയ പ്രവാസം പുതിയ കേരളം, നമുക്ക് അതിജീവിക്കുക' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം ഖത്തർ നടത്തുന്ന ക്യാമ്പയിന് വിവിധ ജില്ലകളിൽ പ്രൗഢമായ ഉദ്ഘാടനങ്ങൾ .കൾച്ചറൽ ഫോറം ഹാൾ നുഐജ, യൂത്ത് ഫോറം ഹാൾ ഹിലാൽ , സി ഐ സി ഹാൾ മന്‌സൂറ , കംബ്രിഡ്ജ് സ്‌കൂൾ നുഐജ എന്നിവിടങ്ങളിൽ വിവിധ സമയങ്ങളിലായി ഉദ്ഘാടന സമ്മേളനങ്ങൾ നടന്നു.കാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന പ്രവാസി ക്ഷേമ ഗൈഡിന്റെ പ്രകാശനം ഉദ്ഘാടന സമ്മേളനങ്ങളിൽ നടന്നു.

കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ് ശാന്തപുരം ,വൈസ് പ്രസിഡന്റുമാരായ ശശിധര പണിക്കർ , റഷീദ് അഹമ്മദ് ,ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി , സെക്രട്ടറി അബ്ദുൽ ഗഫൂർ ,മുഹമ്മദ് കുഞ്ഞി എന്നിവർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രെസിഡന്റുമാരായ നജീബ് .സി .എച് , ഷാനവാസ് ഖാലിദ് , റഷീദലി മലപ്പുറം , ഷംസീർ ഹസ്സൻ, അബ്ദുൽ സലാം തിരുവനന്തപുരം , എറണാകുളം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാജഹാൻ മാഞ്ഞാലി എന്നിവർ അധ്യക്ഷത വഹിച്ചു .വിവിധ ജില്ലകളിൽ കെ ടി മുബാറക് , ഷാനവാസ് ഖാലിദ് , അനീസ് റഹ്മാൻ എന്നിവർ കാമ്പയിൻ പ്രമേയം അവതരിപ്പിച്ചു.

കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദാലി ,കാമ്പയിൻ ജനറൽ കൺവീനർ മുനീഷ് എ .സി., കൺവീനർ താസീൻ ആമീൻ,കണ്ണൂർ ജില്ലാ സെക്രട്ടറി ഫായിസ് അബ്ദുല്ലാഹ് എന്നിവർ കാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സുന്ദരൻ തിരുവനന്തപുരം , മുഷ്താഖ് കൊച്ചി ,സംസ്ഥാന കമ്മിറ്റി അംഗം ആബിദ സുബൈർ എന്നിവർ വിവിധ സമ്മേളനങ്ങളിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു .വിവിധ ജില്ലകളിൽ ജില്ലാ നേതാക്കളായ നസീമ ടീച്ചർ,മുഹമ്മദ് അലി ,അബൂബക്കർ സിദ്ധീഖ് ,നജ്ല നജീബ്, ഹുമൈറ അബ്ദുൽ വാഹിദ് , മർസൂക്ക് തൊയക്കാവ് ,കലാം ആർ വി ,സമദ് വയനാട് ,ജയ്‌സൺ ,ആസിഫ് ഷിബു ഹംസ, മുഹമ്മദ് നജീം ജോജൻ ജോസഫ്,താഹ പെരുമ്പാവൂർ , നിസ്തർ കളമശ്ശേരി ,ഷാഹിദ് ഓമശ്ശേരി ,ഷാഫി മൂഴിക്കൽ എന്നിവർ സംസാരിച്ചു.

നാടൻ പാട്ട്. കവിത.ഗാനം.മിമിക്രി,മാജിക് ഷോ,മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ ഉദ്ഘാടന സമ്മേളനങ്ങൾക്ക് മാറ്റ് കൂട്ടി.