പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക എന്ന പ്രമേയത്തിൽ കൾച്ചറൽ ഫോറം  സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായുള്ള ലോ ബഡ്ജറ്റ് ഹോമുകളെ കുറിച്ച ശിൽപ്പശാല ഇന്ന് മുതൽ ആരംഭിക്കും. ഇന്നും (01-11-2018) ശനിയാഴ്ചയും വൈകീട്ട് 7 .30 മുതൽ മൻസൂറയിലെ സെന്റർ ഇന്ത്യൻ കമ്മ്യുണിറ്റി ഹാളിലും വെള്ളിയാഴ്ച രാവിലെ 8 .30 ന് അൽ ഖോറിലെ അൽ മിസ്‌നദ് സ്‌കൂളിലും ശില്പശാലകൾ നടക്കും.

പ്രമുഖ ആർക്കിടെക്റ്റും ഉർവി ഫൗണ്ടേഷൻ ചെയർമാനും ആയ ഹസൻ നസീഫ് ആണ് ശില്പശാലകൾ നയിക്കുന്നത്. വെള്ളിയാഴ്ച (2 -11 -2018 ) ബർവാ വില്ലേജിൽ നടുമുറ്റം സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ ,കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടിയിലും ഹസൻ നസീഫ് ക്ലാസ് എടുക്കും. കൾച്ചറൽ ഫോറം പ്രസിഡന്റ് താജ് ആലുവ ,വൈസ് പ്രെസിഡന്റുമാരായ സുഹൈൽ ശാന്തപുരം ,ശശിധരപ്പണിക്കർ , റഷീദ് ആഹ്മെദ് തുടങ്ങിയവർ സംബന്ധിക്കും.

പങ്കെടുക്കുക്കാൻ ആഗ്രഹിക്കുന്നവർ 50853891 എന്ന വാട്‌സാപ്പ് നമ്പറിലോ www .cfqatar .org എന്ന വെബ്‌സൈറ്റ് വഴിയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്