- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക കൾച്ചറൽ ഫോറം കാമ്പയിൻ : നടുമുറ്റം കേരളപ്പിറവി ആഘോഷം നാളെ
ദോഹ : പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം നടത്തുന്ന കാമ്പയിന്റെ ഭാഗമായി കൾച്ചറൽ ഫോറം വനിതാ കൂട്ടായ്മയായ നടുമുറ്റം സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നാളെ നടക്കും. ഐ സി സി പ്രസിഡന്റ് മിലൻ അരുൺ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം രശ്മി ഗിരീഷ് അവതരിപ്പിക്കുന്ന കേരള നടനം ആഘോഷത്തിലെ പ്രധാന പരിപാടികളിൽ ഒന്നാണ്. സമാപനത്തിൽ ഒലിവ് സ്‌കൂൾ സയൻസ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഷീബ ബിജോ സംവിധാനം ചെയ്ത 'തളിരിലകൾ പൊഴിയുമ്പോൾ ' എന്ന നാടകം അരങ്ങേറും.കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഏഴു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടീൻസ് മീറ്റ് നടക്കും. സാമൂഹ്യ അവബോധം നൽകുന്ന വിവിധ സെഷനുകൾ, വിനോദ പരിപാടികൾ എന്നിവ ടീൻസ്മെറ്റിന്റെ ഭാഗമായി നടക്കും. ഉർവി ഫൗണ്ടേഷൻ ചെയർമാൻ ഹസൻ നസീഫ് , കവിയും എഴുത്തുകാരനുമായ റഫീഖ് പോത്തുകൽ , ഒലിവ് ഇന്റർനാഷണൽ സ്‌കൂൾ മലയാളം വിഭാഗം ഹെഡ് ശൈലജ കുമാരി ,കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോക്ടർ താജ് ആലുവ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.ട
ദോഹ : പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം നടത്തുന്ന കാമ്പയിന്റെ ഭാഗമായി കൾച്ചറൽ ഫോറം വനിതാ കൂട്ടായ്മയായ നടുമുറ്റം സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നാളെ നടക്കും. ഐ സി സി പ്രസിഡന്റ് മിലൻ അരുൺ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം രശ്മി ഗിരീഷ് അവതരിപ്പിക്കുന്ന കേരള നടനം ആഘോഷത്തിലെ പ്രധാന പരിപാടികളിൽ ഒന്നാണ്. സമാപനത്തിൽ ഒലിവ് സ്‌കൂൾ സയൻസ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഷീബ ബിജോ സംവിധാനം ചെയ്ത 'തളിരിലകൾ പൊഴിയുമ്പോൾ ' എന്ന നാടകം അരങ്ങേറും.
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഏഴു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടീൻസ് മീറ്റ് നടക്കും. സാമൂഹ്യ അവബോധം നൽകുന്ന വിവിധ സെഷനുകൾ, വിനോദ പരിപാടികൾ എന്നിവ ടീൻസ്മെറ്റിന്റെ ഭാഗമായി നടക്കും.
ഉർവി ഫൗണ്ടേഷൻ ചെയർമാൻ ഹസൻ നസീഫ് , കവിയും എഴുത്തുകാരനുമായ റഫീഖ് പോത്തുകൽ , ഒലിവ് ഇന്റർനാഷണൽ സ്‌കൂൾ മലയാളം വിഭാഗം ഹെഡ് ശൈലജ കുമാരി ,കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോക്ടർ താജ് ആലുവ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.ടീൻസ്മീറ്റിന് ഇനിയും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 33173616 / 33368148 എന്ന വാട്‌സാപ്പ് നമ്പറിലോ www .cfqatar .org എന്ന വെബ്‌സൈറ്റ് വഴിയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.