ദോഹ: പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക എന്ന പ്രമേയത്തിൽ കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായുള്ള സംരംഭകത്വ ശില്പശാല നവംബർ 15 വ്യാഴാഴ്ച മുതൽ ആരംഭിക്കും.

പ്രവാസി മലയാളികൾക്ക് നാട്ടിൽ തുടങ്ങാവുന്ന ചെറുകിട സംരംഭങ്ങളെ കുറിച്ചാണ് ശിലാപശാലകൾ സംഘടിപ്പിക്കുന്നത്. ചെറിയ നിക്ഷേപം കൊണ്ട് എങ്ങനെ പുതിയ സംരംഭങ്ങൾ തുടങ്ങാം , എങ്ങനെ ശാസ്ത്രീയമായി ഇവ മുന്നോട്ട് കൊണ്ട് പോകാം , നാട്ടിൽ ഇപ്പോൾ തുടങ്ങാവുന്ന പ്രധാന ചെറുകിട സംരംഭങ്ങൾ ഏതൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം കൂടാതെ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ട നിയമ സഹായങ്ങൾക്കും മറ്റുമുള്ള പ്രായോഗിക നടപടികൾക്ക് സഹായം നൽകലും ശില്പശാലയുടെ പ്രധാന അജണ്ടയാണ്.

കേരള സർക്കാർ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ടി എസ് ചന്ദ്രൻ, കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷൻ നോഡൽ ഓഫിസർ ഡോക്ടർ നിഷാദ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. നവംബർ 15 വ്യാഴം വൈകീട്ട് 7 .30 ന് മൻസൂറയിലെ സി ഐ സി ഹാളിൽ വെച്ചും നവംബർ 16 വെള്ളിയാഴ്ച 12 .30 നും 6 .30 നും ഏഷ്യൻ ടൗണിലെ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചും വിവിധ ജില്ലകൾക്ക് വേണ്ടി ശിലാപശാലകൾ നടക്കും.

സ്ത്രീകൾക്ക് മാത്രമായി 17 ആം തിയതി 3.30 ന് സി ഐ സി ഹാൾ മൻസൂറയിലും ശില്പശാല സംഘടിപ്പിക്കും .ഏറ്റവും അനുയോജ്യമായ 15 പദ്ധതികളുടെ അവതരണം ശില്പശാലയിൽ നടക്കും . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.cfqatar.org എന്ന വെബ്‌സൈറ്റ് വഴിയോ 50853891 എന്ന മൊബൈൽ നമ്പറിൽ വിളിച്ചോ വാട്‌സ്ആപ് ചെയ്‌തോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്