ദോഹ : എമിഗ്രേഷൻ പരിശോധന ആവശ്യമായ ജനവിഭാഗങ്ങൾക്കുള്ള പാസ്‌പോർട്ടിന് ഓറഞ്ച്‌നിറമുള്ള പുറംചട്ട ഏർപ്പെടുത്താനും പാസ്പോർട്ടിന്റെ അവസാന പേജിലെ വിലാസംഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ ഒഴിവാക്കാനുമുള്ള കേന്ദ്ര തീരുമാനം പിൻവലിച്ചനടപടിയെ കൾച്ചറൽ ഫോറം സ്വാഗതം ചെയ്തു.

ജനകീയ ചെറുത്തുനിൽപ്പുകൾക്കും പ്രതിരോധങ്ങൾക്കും തലതിരിഞ്ഞ ഭരണകൂട നയങ്ങളെ തിരുത്താൻ കഴിയും എന്നതിന്റെ അവസാന ഉദാഹരണം ആണ് നടപടിയിൽ നിന്ന് പിൻവലിയാനുള്ളകേന്ദ്ര സർക്കാരിന്റെ തീരുമാനം .കൾച്ചറൽ ഫോറത്തിന്റെ ആഭ്യമുഖ്യത്തിൽ ഈതീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു . ബഹുജന
സംഗമം , കൺവെൻഷനുകൾ , കേന്ദ്ര വിദേശകാര്യ മന്ത്രിക്കുള്ള ഓൺലൈൻ പെറ്റീഷൻകാമ്പയിനും കൂട്ട പ്രതിഷേധ ഇമെയിൽ എന്നീ വൈവിധ്യമാർന്ന പരിപാടികൾആവിഷ്‌ക്കരിച്ചിരുന്നു.

പ്രതിഷേധ പരിപാടികളുടെ ഭാഗമാവുകയും വിജയിപ്പിക്കുകയുംചെയ്ത എല്ലാവർക്കും കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു.പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു .സി.സാദിഖലി , മജീദലി , അലവിക്കുട്ടിഎന്നിവർ സംസാരിച്ചു.